നദൗൻ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ കരുത്തരായ ബംഗാളിനെ സമനിലയിൽ തളച്ച് കേരളത്തിന് വിജയ് ഹസാരെ ക്രിക്കറ്റിൽ ഉജ്ജ്വല തുടക്കം. നിലവിലെ റണ്ണർ അപ്പ് കൂടിയായ ബംഗാളിന് മുന്നിൽ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. ജലജ് സക്സേനയുടെ (100 നോട്ടൗട്ട്) സെഞ്ച്വറിയാണ് കേരള ഇന്നിങ്സിന് അടിത്തറ പാകിയത്. സഞ്ജു വി സാംസൺ 34ഉം, മുഹമ്മദ് അസ്ഹറുദ്ദീൻ 20 പന്തിൽ 28ഉം റൺസെടുത്തു.
കരുതലോടെയായിരുന്നു ബംഗാളിെൻറ മറുപടി. ക്യാപ്റ്റൻ മനോജ് തിവാരി (73 നോട്ടൗട്ട്) ഒറ്റയാൻ പോരാട്ടത്തിലൂടെ നിലയുറപ്പിച്ചപ്പോൾ കേരളം തോൽവി ഉറപ്പിച്ചതായിരുന്നു. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ 42 പന്തിൽ 36 റൺസ് എന്ന നിലയിൽ ജയം അനായാസമായി. പക്ഷേ, തിരക്കഥ മാറിയത് പെെട്ടന്നായിരുന്നു. 18 റൺസിന് മൂന്ന് വിക്കറ്റ് വീണതോടെ എതിരാളികൾ സമ്മർദത്തിലായി. ആറാം വിക്കറ്റിൽ തിവാരിക്കൊപ്പം 47 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സുമൻ ഗുപ്ത (23)യും, പിന്നാലെ ആമിർ ഗനിയും (2) പുറത്തായി. എങ്കിലും, നായകൻ മനോജ് തിവാരി ക്രീസിൽ നിൽക്കവെ ബംഗാളിെൻറ ജയം ഉറപ്പായിരുന്നു. സന്ദീപ് വാര്യർ എറിഞ്ഞ അവസാന ഒാവറിലെ അഞ്ചാം പന്തിൽ സ്കോർ ഒപ്പമെത്തിച്ച ബംഗാളിന്, അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു റൺ മാത്രം. എന്നാൽ, വിജയ റണ്ണിനുള്ള ശ്രമം അരുൺ കാർത്തികിെൻറ ത്രോയിൽ അവസാനിച്ചു.
കനിഷ്ക് സേത് റൺഒൗട്ടായപ്പോൾ കളി സമനിലയിൽ. ഇരു ടീമും രണ്ട് പോയൻറ് വീതം പങ്കിട്ട് പിരിഞ്ഞു. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ബംഗാൾ മഹാരാഷ്ട്രയോട് തോറ്റിരുന്നു. വെള്ളിയാഴ്ച ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിെൻറ രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.