ഒറ്റ ഇന്നിങ്സിൽ കോഹ് ലി ‘തട്ടിയെടുത്തത്’ രോഹിത് ശർമയുടെ രണ്ട് റെക്കോർഡുകൾ

മൊഹാലി: മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്‍റി20യിലെ വ ിജയ ഇന്നിങ്സോടെ സ്വന്തം പേരിലാക്കിയത് രണ്ട് റെക്കോർഡുകൾ. രണ്ടും കോഹ് ലി സ്വന്തമാക്കിയത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയിൽ നിന്ന്. പുറത്താകാതെ 72 റൺസെടുത്ത കോഹ് ലിയാണ് ദക്ഷിണാഫ്രിക്കക്കെതിരെ വിജയം നേടുന്നതിൽ ഇന്ത്യയുടെ നെടുംതൂണായത്.

ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ഏറ്റവും കൂടുതൽ തവണ 50ന് മുകളിൽ റൺസെടുക്കുന്ന താരം എന്നീ റെക്കോർഡുകളാണ് രോഹിത്തിൽ നിന്ന് കോഹ് ലി ഏറ്റെടുത്തത്. കോഹ് ലി 71 മത്സരങ്ങളിലെ 66 ഇന്നിങ്സിൽ നിന്ന് 2441 റൺസാണ് നേടിയത്. രണ്ടാമതുള്ള രോഹിത് ശർമക്ക് 97 മത്സരങ്ങളിലെ 89 ഇന്നിങ്സിൽ നിന്ന് 2434 റൺസുണ്ട്.

22ാം അർധസെഞ്ച്വറി നേട്ടത്തോടെ ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ പ്രാവശ്യം 50ന് മുകളിൽ സ്കോർ ചെയ്ത താരമെന്ന റെക്കോർഡാണ് കോഹ് ലി ഇതിനൊപ്പം സ്വന്തമാക്കിയത്. 21 പ്രാവശ്യം 50ന് മുകളിൽ സ്കോർ ചെയ്താണ് രോഹിത് ശർമ ക്യാപ്റ്റന് പിന്നിൽ നിൽക്കുന്നത്.

Tags:    
News Summary - Virat Kohli breaks two of Rohit Sharma’s World Records in one innings at Mohali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.