ബർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ ഫോർച്യൂണ ഡ്യൂസൽഡോഫിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്ത് നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്ക് 30ാം ലീഗ് കിരീടത്തോട് ഒരുപടി കൂടി അടുത്തു. ബയേണിനായി പോളിഷ് സൂപ്പർ താരം റോബർട് ലെവൻഡോസ്കി ഇരട്ടഗോൾ നേടി. ബെഞ്ചമിൻ പവാഡും അൽഫോൻസസോ ഡേവിസുമാണ് മറ്റ് സ്കോറർമാർ.
ഒരുഗോൾ എതിർ ടീം താരം സാൻകയുടെ സമ്മാനമായിരുന്നു.
ഇതോടെ തുടർച്ചയായ എട്ടാം ലീഗ് കിരീടം ലക്ഷ്യമിടുന്ന ബയേണിന് 29 മത്സരങ്ങളിൽ നിന്നും 67 പോയൻറായി. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിനേക്കാൾ 10 പോയൻറിന് മുന്നിലാണ് ചാമ്പ്യൻമാർ. ഞായറാഴ്ച ബൊറൂസിയ അവസാനക്കാരായ പഡർബോണിനെ നേരിടുന്നുണ്ട്.
15ാം മിനിറ്റിൽ സാകയുടെ സെൽഫ് ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. 29ാം മിനിറ്റിൽ ജോഷ്വ കിമ്മിഷിൻെറ പാസ് ഹെഡ് ചെയ്ത് വലയിലാക്കി പവാഡ് ബയേണിൻെറ ലീഡ് ഇരട്ടിപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ രണ്ടുമിനിറ്റ് മാത്രം ബാക്കി നിൽക്കേയാണ് ലീഗിലെ 16ാം സ്ഥാനക്കാരായ ഫോർച്യൂണക്കെതിരായ ഗോൾ ദാരിദ്ര്യം ലെവൻഡോസ്കി തീർത്തത്. 50ാം മിനിറ്റിൽ നാബ്റിയുടെ അസിസ്റ്റിൽ ഒരുവട്ടം കൂടി ലെവൻഡോസ്കി വലകുലുക്കി. രണ്ട് മിനിറ്റിനകം അൽഫോൻസോ ഡിവൈൻ പട്ടിക പുർത്തിയാക്കി. സീസണിൽ 37 മത്സരങ്ങളിൽ നിന്നും ലെവൻഡോസ്കിയുടെ ഗോൾ സമ്പാദ്യം 43 ആയി.
പുതിയ കോച്ച് ബ്രൂണോ ലബാദിയക്ക് കീഴിൽ അപരാജിത കുതിപ്പ് തുടരുന്ന ഹെർത്ത ബെർലിൻ ഓഗ്സ്ബർഗിനെ 2-0തിന് തോൽപിച്ചു. ഇതോടെ ഹെർത്ത പോയൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് കയറി. മറ്റ് മത്സരങ്ങളിൽ വെർഡർ ബ്രെമൻ 1-0ത്തിന് ഷാൽെകയൈയും ഹോഫൻഹെയിം 1-0ത്തിന് എഫ്.എസ്.വി മെയ്നസിനെയും ബയേർ ലെവർകുസൻ 1-0ത്തിന് ഫ്രെയ്ബർഗിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.