????????? ?????????????? ?????? ????? ??????????? ???? ?????? ????????? ( ?????????????? ??????? ???????????

പ്രീമിയര്‍ ലീഗ്: ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളിന് ആദ്യ ഹോം ജയം

ലിവര്‍പൂള്‍: സ്വന്തം മണ്ണില്‍ കോച്ച് യര്‍ഗര്‍ ക്ളോപ്പിന് കീഴില്‍ ലിവര്‍പൂളിന് ആദ്യ പ്രീമിയര്‍ ലീഗ് മത്സര ജയം. സ്വാന്‍സീ സിറ്റിക്കെതിരെ 1-0ത്തിനാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ജയം പിടിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ആതിഥേയര്‍ക്കായി ക്യാപ്റ്റന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്സണും സ്ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജും പരിക്ക് ഭേദമായി തിരിച്ചത്തെിയ മത്സരം കൂടിയാണ് ആന്‍ഫീല്‍ഡില്‍ നടന്നത്. അലക്സിസ് സാഞ്ചസിന്‍െറ പരിക്കിന്‍െറ രൂപത്തില്‍ കനത്ത പ്രഹരം ഏറ്റുവാങ്ങിയ മത്സരത്തില്‍ ആഴ്സനല്‍ നോര്‍വിച് സിറ്റിയോട് 1-1ന് സമനില വഴങ്ങി. സാഞ്ചസിനെ കൂടാതെ സെന്‍റര്‍ ബാക് ലൗറെന്‍റ് കൊഷീന്‍ലിയും പരിക്കേറ്റ് തിരിച്ചുകയറി. ലീഗില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പോയന്‍റ് നിലയില്‍ ഒന്നാമതത്തൊനുള്ള ആഴ്സനലിന്‍െറ മോഹമാണ് സമനിലയോടെ പൊലിഞ്ഞത്.
30ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്‍െറ ഗോളിലൂടെ മുന്നിലത്തെിയ ഗണ്ണേഴ്സിനെ 43ാം മിനിറ്റില്‍ ലൂയിസ് ഗ്രബ്ബന്‍െറ ഗോളിലൂടെയാണ് നോര്‍വിച് കുരുക്കിയത്. 14 മത്സരങ്ങളില്‍നിന്ന് 27 പോയന്‍റുമായി ആഴ്സനല്‍ നാലാമതാണ്. 23 പോയന്‍റുള്ള ലിവര്‍പൂള്‍ ആറാമതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.