???????? ?????????? ?????? ????? ??????? ???? ??????????? ?????????? ???????????????????? ?????????????

മറഡോണക്കുശേഷം ഹിഗ്വെ്നിലൂടെ നാപോളി

റോം: 25 വര്‍ഷം മുമ്പ് ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മാന്ത്രികതയിലൂടെ ഇറ്റാലിയന്‍ സീരി ‘എ’ ചാമ്പ്യന്മാരായശേഷം നാപോളി മറ്റൊരു അര്‍ജന്‍റീനക്കാരനിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സീരി ‘എ’യിലെ അവസാന മത്സരത്തില്‍ നാപോളി ഇന്‍റര്‍ മിലാനെ 2-1ന് തോല്‍പിച്ച് പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി. 1990ല്‍ കിരീടമണിഞ്ഞ ശേഷം ഇതാദ്യമായാണ് നാപോളി സീരി ‘എ’യില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്. 12 കളിയില്‍ 14 ഗോളടിച്ച് ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന ഗോണ്‍സാലോ ഹിഗ്വെ്ന്‍ ഇന്‍ററിനെതിരെയും ഇരട്ടഗോളടിച്ചു.
14 കളിയില്‍ 31 പോയന്‍റുമായാണ് നാപോളി ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. മുന്‍ ചാമ്പ്യന്മാരായ ഇന്‍റര്‍ മിലാന്‍ (30) രണ്ടും ഫിയോറെന്‍റിന (29) മൂന്നും സ്ഥാനത്താണ്. തുടര്‍ച്ചയായി നാലു സീസണില്‍ ചാമ്പ്യന്മാരായ യുവന്‍റസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴാണ് നാപോളിയുടെ കുതിപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.