നെയ്മറിന്‍െറ ബാലണ്‍ ഡി ഓര്‍ നാമനിര്‍ദേശം: ബാഴ്സക്ക് നഷ്ടം കോടികള്‍

ബാഴ്സലോണ: ക്ലബിലെ രണ്ടു താരങ്ങള്‍ ലോകതാരമാകാനുള്ള മത്സരത്തില്‍ അവസാന മൂന്നു പേരില്‍ ഉള്‍പ്പെട്ടതൊക്കെ ബാഴ്സലോണക്ക് അത്യാഹ്ളാദം നല്‍കുന്ന കാര്യംതന്നെ. പക്ഷേ, ലയണല്‍ മെസ്സിക്കൊപ്പം ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മര്‍ ആദ്യമായി ആ പട്ടികയില്‍ ഇടംപിടിച്ചത് സ്പാനിഷ് ചാമ്പ്യന്മാര്‍ക്ക് ഒരുതരത്തില്‍ പാരയാണ്. നെയ്മറിന്‍െറ ബാലണ്‍ ഡി ഓര്‍ നാമനിര്‍ദേശത്തിന് ബാഴ്സ ‘വലിയ വില’ കൊടുക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു ദശലക്ഷം യൂറോ (14 കോടി രൂപ) ബാഴ്സയുടെ കീശയില്‍നിന്ന് ചോരും. നെയ്മറിന്‍െറ മുന്‍ ക്ളബായ സാന്‍േറാസുമായുള്ള കരാറാണ് ബാഴ്സക്ക് ആഹ്ളാദത്തിനിടയിലും നഷ്ടമൊരുക്കുന്നത്. 57.1 ദശലക്ഷം യൂറോ കരാറില്‍ 2013ലാണ് സാന്‍േറാസില്‍നിന്ന് നെയ്മര്‍ ബാഴ്സയിലത്തെിയത്. ആ കരാറില്‍ ഉള്‍പ്പെട്ട ഒരു ആവശ്യമായിരുന്നു ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടികയില്‍ നെയ്മര്‍ ഇടംപിടിച്ചാല്‍ സാന്‍േറാസിന് കൊടുക്കേണ്ട രണ്ടു ദശലക്ഷം യൂറോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.