ലീഗ് കപ്പ്: ലിവര്‍പൂള്‍ സെമിയില്‍

ഹാംഷയര്‍: ഒന്നാം മിനിറ്റില്‍ മുന്നിലത്തെിയ സതാംപ്ടണിന് മറുപടിയായി ആറെണ്ണം നല്‍കി തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ ലീഗ് കപ്പ് സെമിയിലത്തെി. ഡിവോക് ഒറിഗി ഹാട്രികും പരിക്ക് ഭേദമായതിനുശേഷം ആദ്യമായി പ്ളെയിങ് ഇലവനിലത്തെിയ ഡാനിയല്‍ സ്റ്ററിഡ്ജ് ഡബ്ളും നേടി ലിവര്‍പൂളിന്‍െറ ജയത്തിന് ഊര്‍ജമായി.  
സാദിയോ മാനെയാണ് ആദ്യ മിനിറ്റില്‍തന്നെ സ്വന്തം തട്ടകത്തില്‍ സതാംപ്ടണിന് ലീഡ് നേടിക്കൊടുത്തത്.
എന്നാല്‍, 25ാം മിനിറ്റില്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിനെ ഒപ്പമത്തെിച്ചു. 29ാം മിനിറ്റില്‍ മുന്നിലും കടത്തി. പിന്നീട് തിരിഞ്ഞുനോക്കാതെ ലിവര്‍പൂള്‍ ഗോളടിച്ചുകൂട്ടി.
 45, 68, 86 മിനിറ്റുകളിലാണ് ഒറിഗിയുടെ ബൂട്ടില്‍നിന്ന് പന്ത് വലയിലേക്ക് പറന്നത്. 73ാം മിനിറ്റില്‍ ജോര്‍ദര്‍ ഇബെയും ഗോളടിയില്‍ പങ്കാളിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.