യൂറോപ ലീഗ്: യുനൈറ്റഡിനും ലിവര്‍പൂളിനും ആശ്വാസം

നിയോണ്‍: യൂറോപ ലീഗിലെ അവസാന 32 ടീമുകളുടെ റൗണ്ടില്‍ മത്സരചിത്രം തെളിഞ്ഞു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും ആശ്വാസംനല്‍കി അപകടകാരികളായ ടീമുകളൊന്നും എതിരാളികളായില്ല. ഡെന്മാര്‍ക് ക്ളബ് മിദ്യിലാന്‍ഡാണ് യുനൈറ്റഡിന്‍െറ എതിരാളി. ജര്‍മന്‍ ടീം ഓഗ്സ്ബര്‍ഗിനെ ലിവര്‍പൂള്‍ നേരിടും. കഴിഞ്ഞവര്‍ഷം ഇതേ ഘട്ടത്തില്‍ തങ്ങളെ തോല്‍പിച്ച ഫിയോറന്‍റിനയുമായാണ് ടോട്ടന്‍ഹാം ഹോട്സ്പറിന് മത്സരം. ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് പോര്‍ചുഗീസുകാരായ പോര്‍ട്ടോയാണ്  എതിര്‍. മറ്റു പ്രമുഖ മത്സരങ്ങളില്‍ ഇറ്റാലിയന്‍ ടീം നാപോളി സ്പാനിഷുകാരായ വിയ്യാറയലിനെയും പോര്‍ചുഗീസ് ടീം സ്പോര്‍ട്ടിങ് ലിസ്ബന്‍, ജര്‍മന്‍കാരായ ബയര്‍ ലെവര്‍കൂസനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.