ചെൽസിക്ക് തോൽവി തന്നെ; ലെസ്റ്ററിനോട് തോറ്റത് 2-1ന്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹോസെ മൊറീഞ്ഞോയുടെ ചെൽസിയുടെ തോൽവി തുടരുന്നു. ലെസ്റ്റർ സിറ്റിയാണ് ചെൽസിയെ തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലെസ്റ്ററിൻെറ ജയം. ജാമി വാർദിയും റിയാദ് മഹ്റെസും ലെസ്റ്ററിന് വേണ്ടി ഗോൾ നേടിയപ്പോൾ ലോയീസ് റെമിയുടെ വകയായിരുന്നു ചെൽസിയുടെ ആശ്വാസ ഗോൾ.

ജയത്തോടെ ലെസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 16 മത്സരങ്ങളിൽ നിന്ന് 35 പോയിൻറാണ് ലെസ്റ്ററിനുള്ളത്. കഴിഞ്ഞദിവസം ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടിയിരുന്ന ആഴ്സണൽ ഇതോടെ രണ്ടാം സ്ഥാനത്തായി. 16 കളികളിൽ നിന്ന് 33 പോയിൻറാണ് ആഴ്സണൽ നേടിയത്. 16 കളികളിൽ നിന്ന് 15 പോയിൻറുമായി പതിനാറാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാരായ ചെൽസി. സീസണിലെ 9ാം തോൽവിയാണ് ലെസ്റ്ററിനോട് ഇന്നലെ ചെൽസിക്ക് പിണഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.