ലണ്ടന്‍: പ്രീമിയര്‍ലീഗ് ചാമ്പ്യന്‍ ചെല്‍സിയുടെ കരുത്തനായ പരിശീലകനെന്ന കുപ്പായം നഷ്ടപ്പെട്ട് ജോസെ മൗറീന്യോ പടിയിറങ്ങിയപ്പോള്‍ പകരക്കാരനാരെന്നത് ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഫുട്ബാള്‍ ലോകത്തെ ചൂടുപിടിപ്പിക്കുന്നു. അതേസമയം, ചൂണ്ടിക്കാണിക്കാന്‍ ഒരു മുഖ്യ കോച്ചില്ലാതെ ശനിയാഴ്ച സണ്ടര്‍ലന്‍ഡിനെതിരായ ഹോം പോരാട്ടത്തിനിറങ്ങേണ്ടിവരുമോയെന്ന ചോദ്യമാണ് ക്ളബിന് മുന്നിലുള്ളത്. 2009ല്‍ താല്‍ക്കാലിക ചുമതലവഹിച്ച നെതര്‍ലന്‍ഡ്സുകാരന്‍ ഹസ് ഹിഡിങ്ക് തന്നെ ഇത്തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രക്ഷകനായത്തെുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
വെള്ളിയാഴ്ച ലണ്ടനിലത്തെിയ ഹിഡിങ്ക് ചെല്‍സി അധികൃതരുമായി ചര്‍ച്ചനടത്തി. ജോലിയേറ്റെടുക്കണോയെന്ന കാര്യത്തില്‍ രണ്ടു മനസ്സിലാണ് താനെന്നാണ് അദ്ദേഹം ആദ്യം വ്യക്തമാക്കിയത്. എന്നാല്‍, ഹിഡിങ്കിന്‍െറ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നാണ് ഇംഗ്ളീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ളബിന്‍െറ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിപ്പ് വരാത്ത സാഹചര്യത്തില്‍, അസിസ്റ്റന്‍റ് കോച്ചുമാരായ സ്റ്റീവ് ഹോളണ്ടും എഡി ന്യൂട്ടണുമാണ് വെള്ളിയാഴ്ച ടീമിന്‍െറ പരിശീലനക്കാര്യങ്ങള്‍ നോക്കിയത്. ഇന്നത്തെ മത്സരത്തിലും ഇരുവരും കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് ഇതുവരെയുള്ള ധാരണ. ഹിഡിങ്ക് മത്സരം കാണാനുണ്ടാകും.
വ്യാഴാഴ്ച ജോലിനഷ്ടമാകുന്നതിന് മുമ്പ്, സണ്ടര്‍ലന്‍ഡിനെതിരായ മത്സരത്തിനായുള്ള ഇലവനെ മൗറീന്യോ തെരഞ്ഞെടുത്തിരുന്നു. എഡന്‍ ഹസാഡിനെയും ഓസ്കാറിനെയും പുറത്തിരുത്തിക്കൊണ്ടുള്ള ടീമിനെയാണ് മൗറീന്യോ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.