????????????? ?????????????? ???????????????? ????????????? ???????????? ??????????? ?????????????????? ????????

മാലദ്വീപ് ഭൂട്ടാനെ തകർത്തു (3-1)

തിരുവനന്തപുരം: കടല്‍കടന്നത്തെിയ നാട്ടുകാര്‍ക്കു മുന്നില്‍ ആവേശത്തോടെ പോരാടിയ മാലദ്വീപിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഇഞ്ചോടിഞ്ച് മല്ലിട്ട ഭൂട്ടാന്‍െറ വലയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ അടിച്ചുകയറ്റി സാഫ്കപ്പ് ഫുട്ബാള്‍ ഗ്രൂപ് ‘ബി’യിലെ ആദ്യ മത്സരത്തില്‍ ദ്വീപുകാര്‍ മുന്നിലത്തെി. കളിയുടെ ഒമ്പതാം മിനിറ്റില്‍ അഹമ്മദ് ഇമാസിന്‍െറ ഗോളിലൂടെ മാലിക്കാര്‍ ആദ്യം തുടങ്ങി. എന്നാല്‍, 20ാം മിനിറ്റില്‍, ഷെറിങ് ദോര്‍യിയിലൂടെ ഭൂട്ടാനും തിരിച്ചടിച്ചതോടെ കളി ആവേശത്തിലേറി. മുനയേറിയ ആക്രമണവുമായി ഭൂട്ടാന്‍ ഗോള്‍മുഖത്തേക്ക് ദ്വീപുകാര്‍ തിരമാലകണക്കെ ആഞ്ഞടിച്ചതോടെ ഗോളുകളും പെയ്തുതുടങ്ങി. 31ാം മിനിറ്റില്‍ അസദുല്ല അബ്ദുല്ലയും 70ാം മിനിറ്റില്‍ അലി അഷ്ഫാഖും എതിര്‍വലകുലുക്കിയതോടെ വിജയവും സമ്പൂര്‍ണമായി.  
മലയാളികള്‍ കൈവിട്ട ഗാലറിയില്‍ 500ഓളം മാലിദ്വീപുകാരാണ് ചുവപ്പണിഞ്ഞ് തങ്ങളുടെ ടീമിന് ആവേശം പകര്‍ന്നത്.
 4-3-3 ഫോര്‍മേഷനിലായിരുന്നു ചുവന്ന കുപ്പായത്തില്‍ മാലദ്വീപുകാര്‍ പന്തുതട്ടിയത്. രണ്ടാം മിനിറ്റില്‍തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചെങ്കിലും ടീമിന്‍െറ കുന്തമുനയായ മുഹമ്മദ് ഹംസക്ക് അവസരം മുതലാക്കാനായില്ല. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന കണക്കില്‍ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ചകൂട്ടിയ മാലദ്വീപുകാര്‍ 9ാം മിനിറ്റില്‍തന്നെ അക്കൗണ്ട് തുറന്നു. മധ്യനിരയില്‍നിന്ന് പ്രതിരോധക്കാരന്‍ അലി ഉയര്‍ത്തി നല്‍കിയ പാസ് നാല് പ്രതിരോധക്കാരെയും ഗോളിയെയും വെട്ടിച്ച് അഹമ്മദ് ഇമാസ് ഭൂട്ടാന്‍െറ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ആദ്യ ഗോള്‍ വീണതോടെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് നീങ്ങിയ ഭൂട്ടാന്‍ പിന്നീട് കുറിയ പാസുകളില്‍നിന്ന് ലോങ് പാസുകളില്‍ കളിനിയന്ത്രിച്ച് മാലിക്കാരുടെ പ്രതിരോധത്തിലും വിള്ളലുകള്‍ തീര്‍ത്തു. ഈ അവസരത്തിലായിരുന്നു ഭൂട്ടാന്‍െറ സമനില ഗോള്‍. 20ാം മിനിറ്റില്‍ മധ്യനിരയില്‍നിന്ന് ക്യാപ്റ്റന്‍ കരുണ്‍ ഗുരുങ് നല്‍കിയ ലോങ് പാസിലൂടെയായിരുന്നു ഗോള്‍ നീക്കത്തിന് തുടക്കം. പന്തുമായി ഓടിയ ചെഞ്ചോയെ ബോക്സിനുള്ളില്‍ അഹമ്മദ് ഷഫി തടഞ്ഞെങ്കിലും ഷെറിങ് ദോര്‍യിക്ക് മറിച്ചുനല്‍കി. ഒഴിഞ്ഞുകിടന്ന ദോര്‍യി സുന്ദരമായ ഷോട്ടിലൂടെ പന്ത് ദ്വീപുകാരുടെ വലയിലത്തെിച്ചു.
സമനില വഴങ്ങിയതോടെയാണ് മാലി ഉണര്‍ന്നത്. ഇടതുവിങ്ങില്‍നിന്ന് മുഹമ്മദ് ഹംസയും വലതുവിങ്ങില്‍നിന്ന് അലിസാദും പന്ത് അനായാസം കൈമാറിയതോടെ ക്യാപ്റ്റന്‍ അഷ്ഫാഖ് അലിക്കും അബ്ദുല്ല അസദുല്ലക്കും നിരന്തരം അവസരങ്ങളും തുറന്നുകിട്ടി. 32ാം മിനിറ്റില്‍ ഫലവും കണ്ടു. ബോക്സിന് ഇടത്തുനിന്നും ഇമാസ് നല്‍കിയ ഫ്രീകിക്ക് വലങ്കാലുകൊണ്ട് അസദുല്ല വലക്കുള്ളിലേക്ക് കയറ്റുകയായിരുന്നു. ലീഡുയര്‍ത്തിയെങ്കിലും ആക്രമണത്തിന്‍െറ മൂര്‍ച്ചകുറക്കാന്‍ കോച്ച് ഹെര്‍ബര്‍ട്ട് റിക്കി തയാറായില്ല. ഭൂട്ടാന്‍ ഗോളിയും ക്യാപ്റ്റനുമായ ഹരി ഗുരുങ്ങിന്‍െറ അക്രോബാറ്റിക് സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ അരഡസന്‍ ഗോളുകളെങ്കിലും ആദ്യപകുതിയില്‍ മാലദ്വീപിന്‍െറ അക്കൗണ്ടിലത്തെിയേനെ.
രണ്ടാം പകുതിയില്‍ 4-3-2-1 ഫോര്‍മേഷനില്‍നിന്ന് 4-4-2 ഫോര്‍മേഷനിലേക്ക് ഭൂട്ടാന്‍ കോച്ച് തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും മുന്‍നിരയിലേക്ക് പന്തത്തെിക്കാന്‍ മധ്യനിരക്ക് സാധിക്കാതെ വന്നതോടെ ആ നീക്കവും പാളി. 70ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഷ്ഫാക്ക് അലിയിലൂടെ മാലദ്വീപുകാര്‍ വീണ്ടും ലീഡുയര്‍ത്തി. പെനാല്‍റ്റി ബോക്സിന് പുറത്തുവെച്ച് അഷ്ഫാക്ക് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് മുഴുനീളന്‍ ഡൈവിലൂടെ ഗോളി തടയാന്‍ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മലേഷ്യന്‍ ലീഗില്‍ കളിക്കുന്ന അഷ്ഫാക്കിന്‍െറ 45ാം അന്താരാഷ്ട്ര ഗോളായിരുന്നു വ്യാഴാഴ്ച ഗ്രീന്‍ഫീല്‍ഡില്‍ പിറന്നത്. 26ന് ബംഗ്ളാദേശുമായാണ് മാലദ്വീപുകാരുടെ അടുത്ത കളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.