ക്രിസ്മസ് സമ്മാനം തേടി ഇന്ത്യ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന് വിജയത്തിന്‍െറ തിളക്കമേകാന്‍ ഇന്ത്യന്‍ ടീം ഇന്ന് മൈതാനത്തേക്ക്. രണ്ടു വര്‍ഷംമുമ്പ് കൈയത്തെുംദൂരെ വഴുതിപ്പോയ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന സുനില്‍ ഛേത്രിക്കും സംഘത്തിനും സാഫ് കപ്പ് ഫുട്ബാളിലെ ആദ്യ അങ്കത്തില്‍ എതിരാളികളാകുന്നത് അയല്‍ക്കാരായ ശ്രീലങ്ക. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടനമത്സരത്തില്‍ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ലങ്കയുടെ വരവ്. സാഫില്‍ ആറുതവണ കിരീടമണിഞ്ഞിട്ടുള്ള ഇന്ത്യ അഫ്ഗാനിസ്താനില്‍നിന്ന് ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ പുതുതിളക്കത്തില്‍ ബൂട്ടണിയുന്നത്.
2013ല്‍ നേപ്പാളില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അഫ്ഗാനിസ്താനുമുന്നില്‍ ഇന്ത്യ സാഫ് കിരീടം അടിയറവ് വെച്ചത്. എന്നാല്‍, എതിരാളികളുടെ ശക്തിയേക്കാള്‍ കളിക്കാരുടെ പരിക്കാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന് തലവേദനയാകുന്നത്. ഇന്ത്യന്‍ പ്രതിരോധനിരയുടെ മുഖ്യ കാവല്‍ക്കാരന്‍ സന്ദേശ് ജിങ്കാനും മധ്യനിരക്കാരന്‍ കാവിന്‍ലോബോയും സെന്‍റര്‍ ബാക് താരം അനസ് എടത്തൊടികയും വിങ്ങര്‍ സെയ്ത്യന്‍ സിങ്ങും പരിക്കിന്‍െറ പിടിയിലാണ്. ഇതില്‍ ജിങ്കാനും അനസും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. കോച്ചെന്ന നിലയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനും ചാമ്പ്യന്‍ഷിപ് പ്രധാനമാണ്. കോണ്‍സ്റ്റന്‍ൈറന്‍െറ പരിശീലക സ്ഥാനത്ത് തുടരാനുള്ള അവസാന പിടിവള്ളിയാണ് സാഫ് കപ്പ്.
നിലവില്‍ 194ാം റാങ്കിലുള്ള ശ്രീലങ്ക 166ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇരയല്ളെങ്കിലും ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ നേപ്പാളിനെ അട്ടിമറിച്ചാണ് വരവ്. രണ്ടാം അട്ടിമറി ലക്ഷ്യമിടുന്ന ശ്രീലങ്കക്ക് ക്യാപ്റ്റന്‍ ആര്‍.എ.എ നല്ലകയുടെ മോശം ഫോം തലവേദനയാകുന്നു. കൂടാതെ, എം.കെ.എം. ഹക്കീമും വിജയഗോളിനുടമയായ മുഹമ്മദ് റിഫിനാസും ഒരു മഞ്ഞക്കാര്‍ഡുമായാണ് കളത്തിലിറങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.