?????????? ????? ?????? ????? ???? ??????????????? ?????????? ??????? ???????????? ????????? ???? ??????: ??. ?????????

സാഫ് കപ്പ്: ഇന്ത്യ x മാലദ്വീപ്, അഫ്ഗാന്‍ x ശ്രീലങ്ക സെമി

തിരുവനന്തപുരം: മാലദ്വീപിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തൂത്തുവാരി നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ ‘ബി’ ഗ്രൂപ് ജേതാക്കളായി. അഫ്ഗാനിസ്താന് വേണ്ടി ഉമദ് പോപ്പല്‍സെ ഇരട്ടഗോളും (34, 54), ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തെ (20), അഹമദ് ഹാതിഫി( 51) എന്നിവര്‍ ഓരോ ഗോളും നേടി. മധ്യനിരതാരം ഫൈസിര്‍ അലിയുടെ വകയായിരുന്നു മാലദ്വീപിന്‍െറ ആശ്വാസഗോള്‍.
ചാമ്പ്യന്മാരെന്ന പരിഗണനയൊന്നുമില്ലാതെയായിരുന്നു അഫ്ഗാനെതിരെ മാലദ്വീപിന്‍െറ തുടക്കം. ദ്വീപുകാര്‍ ആക്രമിച്ച് കളിച്ചതോടെ അഫ്ഗാനിസ്താന്‍െറ പ്രതിരോധത്തിലായി.  പക്ഷേ, താരങ്ങള്‍ക്കിടയില്‍ ഒത്തിണക്കം നഷ്ടപ്പെട്ടതും ഗോള്‍മുഖത്തുവെച്ച് പന്ത് കൈമാറുന്നതിലെ ആശയക്കുഴപ്പവും തിരിച്ചടിയായി.

അടിയും തിരിച്ചടിയും
കളിക്കാരുടെ ഒത്തിണക്കമില്ലായ്മ മനസ്സിലാക്കിയ അഫ്ഗാനിസ്താന്‍ കൂടുതല്‍ ശക്തിയായി ആക്രമിച്ചതോടെ ആദ്യഗോളും വീണു. 20ാം മിനിറ്റില്‍ ടീമിലെ മധ്യനിരതാരം സുബൈര്‍ അമിരി ഹെഡ് ചെയ്ത് മുന്നിലേക്ക് നല്‍കിയ പന്ത് ബോക്സിനകത്തുവെച്ച് ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തെ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍, ഗോള്‍ വീണിട്ടും പതറാതെ കളിച്ച ദ്വീപുകാര്‍ 31ാം മിനിറ്റില്‍തന്നെ അഫ്ഗാനികളോട് പകരം വീട്ടി.

ഡബ്ള്‍ പോപ്പല്‍സെ
രണ്ടാം പാതിമുതല്‍ ചാമ്പ്യന്മാര്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തതോടെ ദ്വീപുകാര്‍ ശരിക്കും വെള്ളം കുടിച്ചു. 51ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നായിരുന്നു അഫ്ഗാന്‍െറ മൂന്നാം ഗോള്‍. 54ാം  മിനിറ്റില്‍ പോപ്പല്‍സെ നാലാം ഗോളും നേടി.

ഭൂട്ടാനെ ബംഗ്ളാദേശ് വീഴ്ത്തി
 ഗ്രൂപ് ‘ബി’യില്‍ പുറത്തായവരുടെ പോരാട്ടത്തില്‍ ബംഗ്ളാദേശ് ഭൂട്ടാനെ 3-0ന് തോല്‍പിച്ചു. ടൂര്‍ണമെന്‍റില്‍ ഒരുഗോള്‍പോലും അടിക്കാതെയാണ് ഭൂട്ടാന്‍െറ മടക്കം.
ടോപു ബര്‍മന്‍ (എട്ടാം മിനിറ്റ്) ബംഗ്ളാദേശിന്‍െറ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. ഇരട്ട ഗോളുമായി ഷെഖാവത്ത് റൂണിയാണ് ബംഗ്ളാ സ്കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. 24ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദ്യം സ്കോര്‍ ചെയ്തു. 67ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.