അര്‍ജന്‍റീന x ബ്രസീല്‍ പോരാട്ടം നാളെ

ബ്വേനസ് എയ്റിസ്: ഫിഫ ലോകകപ്പും കോപ അമേരിക്കയും കഴിഞ്ഞിട്ടും കാണാനാവാതെപോയ ലോകഫുട്ബാളിലെ സൂപ്പര്‍ ക്ളാസികോ ഇന്ന്. അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ലോകത്തിന് കാണാം.
2018 ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതയിലെ മൂന്നാം റൗണ്ടിലാണ് ലോകഫുട്ബാളിലെ രണ്ട് പവര്‍ഹൗസുകള്‍ മുഖാമുഖമത്തെുന്നത്. 2014 ഒക്ടോബറില്‍ ബെയ്ജിങ്ങില്‍ നടന്ന സൂപ്പര്‍ക്ളാസികോ സൗഹൃദ അങ്കത്തില്‍ ഏറ്റുമുട്ടിയശേഷം ഇതാദ്യമായാണ് ഇരുവരും മുഖാമുഖമത്തെുന്നത്. ഒരു ചാമ്പ്യന്‍ഷിപ്പിന്‍െറ ഭാഗമായി നേരിടുന്നത് 2009 സെപ്റ്റംബറിനുശേഷം ആദ്യവും.
യോഗ്യതാ റൗണ്ടില്‍ രണ്ടു കളിയും കഴിഞ്ഞാണ് ഇരുവരുമത്തെുന്നത്. ആദ്യ കളിയില്‍ ഇരുവര്‍ക്കും തോല്‍വിയായിരുന്നു ഫലം. ബ്രസീലിനെ എവേ മാച്ചില്‍ കോപ ചാമ്പ്യന്‍ ചിലി 2-0ത്തിന് വീഴ്ത്തി. അര്‍ജന്‍റീനയെ സ്വന്തം നാട്ടില്‍ എക്വഡോറും 2-0ത്തിന് തോല്‍പിച്ചു. എന്നാല്‍, രണ്ടാമങ്കത്തില്‍ ബ്രസീല്‍ തിരിച്ചത്തെി. വെനിസ്വേലയെ 3-1ന് തോല്‍പിച്ച് കളി വീണ്ടെടുത്താണ് മഞ്ഞപ്പടയുടെ മൂന്നാം പടപ്പുറപ്പാട്. അര്‍ജന്‍റീനയാവട്ടെ, പരഗ്വേയോടെ് ഗോള്‍രഹിത സമനിലയും വഴങ്ങി.

പരിക്കേറ്റ അര്‍ജന്‍റീന
ഇല്ലാത്തവരുടെ പട്ടികക്കാണ് നീളമേറെ. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ് എന്നീ സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യംതന്നെ ക്ളാസികോയുടെ മാറ്റ് കുറക്കുന്നു. ഇവര്‍ക്കുപുറമെ പബ്ളോ സബലേറ്റ എന്നിവരും പരിക്ക് പട്ടികയിലാണ്. സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയാണ് സൂപ്പര്‍താരങ്ങളുടെ പരിക്ക് അര്‍ജന്‍റീനക്ക് സമ്മാനിക്കുന്നത്. ലോകകപ്പിലെയും കോപയിലെയും ഫൈനല്‍ വരെയത്തെിയ പ്രകടനത്തിനു പിന്നാലെ ടീം പ്രതിരോധത്തിലായപ്പോള്‍, സൂപ്പര്‍താരങ്ങളും പരിക്കിന്‍െറ പിടിയിലായി.
എങ്കിലും കോച്ച് ജെറാര്‍ഡോ മാര്‍ടിനോ ആത്മവിശ്വാസത്തിലാണ്. ഹിഗ്വെ്ന്‍ നയിക്കുന്ന മുന്നേറ്റത്തിന് കരുത്തരായി എയ്ഞ്ചല്‍ ഡി മരിയ, എയ്ഞ്ചല്‍ കൊറീയ എന്നിവരും കഴിഞ്ഞ ദിവസം റയലിനെ വീഴ്ത്തിയ സെവിയ്യ ടീമില്‍ നിറഞ്ഞുകളിച്ച എവര്‍ ബനേഗയും മാര്‍ടിനോയുടെ സംഘത്തിലുണ്ടാവും.
സാധ്യതാ ലൈനപ്പ്: റൊമീറോ, ഫാകുന്‍ഡോ റൊണ്‍സാഗ്ളിയ, നികളസ് ഒട്മന്‍ഡി, മാര്‍ടിന്‍ ഡെമിഷലിസ്, ഇമ്മാനുവല്‍ മാസ്, ലൂകാസ് ബിഗ്ളിയ, യാവിയര്‍ മഷറാനോ, എവര്‍ ബനേഗ, ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, കൊറീയ.|

നായകനത്തെിയ മഞ്ഞപ്പട
നായകന്‍ നഷ്ടമായ വേദനയാണ് അര്‍ജന്‍റീനയെ അലട്ടുന്നതെങ്കില്‍, നായകന്‍ തിരിച്ചത്തെിയ ആവേശത്തിലാണ് ബ്രസീലിന്‍െറ പടയൊരുക്കം. കോപ അമേരിക്കയിലെ അടിപിടിക്കുപിന്നാലെ സസ്പെന്‍ഷനിലായിരുന്ന നെയ്മര്‍ ടീമിലിടം നേടിയപ്പോള്‍ ആത്മവിശ്വാസം പകരാന്‍ സീനിയര്‍ താരം കക്കായും എത്തി. ബാഴ്സലോണ കുപ്പായത്തില്‍ മികച്ച ഫോമിലാണ് നെയ്മര്‍. ലാ ലിഗയില്‍ 10 കളിയില്‍ 11 ഗോളുമായി പട്ടികയില്‍ മുന്നിലുള്ള സൂപ്പര്‍താരത്തിന്‍െറ തിരിച്ചുവരവ് കളത്തിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഡിഫന്‍ഡര്‍ മാഴ്സലോ, മാര്‍ക്വീനോസ് എന്നിവര്‍ ടീമിലില്ല. അതേസമയം, ആഴ്സനല്‍ താരം ഗബ്രിയല്‍ പൗളിസ്റ്റയും അത്ലറ്റികോ മിനീറോയുടെ ഡഗ്ളസ് സാന്‍േറാസും അരങ്ങേറ്റത്തിന് അവസരം തേടി ദുംഗയുടെ സംഘത്തില്‍ പ്രതീക്ഷിക്കുന്നു.
സാധ്യതാ ലൈനപ്പ്: അലിസണ്‍, ഡാനി ആല്‍വ്സ്, മിറാന്‍ഡ, ഫിലിപ് ലൂയിസ്, എലിയാസ് ട്രിന്‍ഡാഡെ, ലൂയിസ് ഗുസ്താവോ, വില്യന്‍, ലൂകാസ് ലിമ, ഡഗ്ളസ് കോസ്റ്റ, നെയ്മര്‍

അര്‍ജന്‍റീന x ബ്രസീല്‍
ഇരുവരും 96 തവണ ഏറ്റുമുട്ടിയപ്പോള്‍ 36 കളി ജയിച്ച് അര്‍ജന്‍റീനയും ബ്രസീലും ഒപ്പത്തിനൊപ്പമാണ്. 24 മത്സരം സമനിലയില്‍ അവസാനിച്ചു.
2010 ദക്ഷിണാഫ്രിക്ക ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടിയത്. 2008 ജൂണിലെ ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 2009 സെപ്റ്റംബറില്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ 3-1ന് ജയിച്ചു. അര്‍ജന്‍റീനയിലായിരുന്നു ഈ മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.