???????????? ???????????? ????? ?????? ????? ??????? ??????????????? ???????

എക്വഡോറിന് മൂന്നാം ജയം

സാന്‍റിയാഗോ: തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായിക്ക് ആദ്യ തോല്‍വി. അപരാജിത കുതിപ്പ് നടത്തുന്ന എക്വഡോറാണ് ഉറുഗ്വായിയെ 2-1ന് തങ്ങളുടെ നാട്ടില്‍ വീഴ്ത്തിയത്. മറ്റു മത്സരങ്ങളില്‍ ബൊളീവിയ 4-2ന് വെനിസ്വേലയെ തോല്‍പിച്ചപ്പോള്‍ ചിലി-കൊളംബിയ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

അതേസമയം, ശക്തമായ മഴകാരണം മാറ്റിവെച്ച അര്‍ജന്‍റീന-ബ്രസീല്‍ സൂപ്പര്‍ ക്ളാസികോ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നടക്കും.
ആദ്യ രണ്ടു കളിയും ജയിച്ച് നൂറുശതമാനം റെക്കോഡുമായാണ് എക്വഡോറും ഉറുഗ്വായിയും കളത്തിലിറങ്ങിയത്. എക്വഡോറിലെ ക്വിറ്റോയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെന്ന മൂന്‍തൂക്കം മഞ്ഞപ്പടക്കായിരുന്നു. എന്നാല്‍, കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനിടയിലെ സസ്പെന്‍ഷനും കഴിഞ്ഞ് തിരിച്ചത്തെിയ എഡിന്‍സണ്‍ കവാനി നല്‍കിയ ആത്മവിശ്വാസം ഉറുഗ്വായി്ക്കുണ്ടായിരുന്നു. കളി തുടങ്ങി, 23ാം മിനിറ്റില്‍ ഫിലിപ് കാസിഡോയിലൂടെ എക്വഡോര്‍ മുന്നിലത്തെി. ആദ്യ പകുതിയില്‍ ആതിഥേയര്‍ ലീഡോടെ മടങ്ങിയെങ്കിലും രണ്ടാം പകുതിയിലെ കിക്കോഫിനു പിന്നാലെ നാലു മിനിറ്റിനുള്ളില്‍ ഉറുഗ്വായ് സമനില പിടിച്ചു. 49ാം മിനിറ്റില്‍ കവാനിയുടെ വകയായിരുന്നു ഗോള്‍. മില്ലര്‍ ബൊളാനോസും ആഷിലറും നടത്തിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഉറുഗ്വായ് ഗോള്‍മുഖം പരീക്ഷിക്കപ്പെടുമ്പോള്‍ ഗോള്‍കീപ്പര്‍ മുസ്ലേര രക്ഷകന്‍െറ വേഷമണിഞ്ഞു. പക്ഷേ, 59ാം മിനിറ്റില്‍ ഫിഡല്‍ മാര്‍ട്ടിനസിന്‍െറ ഗോളിലൂടെ എക്വഡോര്‍ വിജയമുറപ്പിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ കവാനി-മാര്‍ട്ടിന്‍ കാസറസ്-സെബാസ്റ്റ്യന്‍ കോട്സ് സംഘത്തിന്‍െറ മുന്നേറ്റങ്ങളൊന്നും വിലപ്പോയില്ല.

63ാം മിനിറ്റില്‍ ഡീഗോ റൊളാന്‍ കളത്തിലത്തെി ഉറുഗ്വായ് മുന്നേറ്റങ്ങള്‍ക്ക് തീവ്രത വര്‍ധിപ്പിച്ചെങ്കിലും തോല്‍വി തടയാന്‍ കഴിഞ്ഞില്ല.
കോപ അമേരിക്ക മുതല്‍ അപരാജിത കുതിപ്പ് നടത്തുന്ന ചിലിക്കുള്ള കടിഞ്ഞാണ്‍ കൂടിയായി കൊളംബിയ നല്‍കിയ സമനില ഷോക്ക്. 44ാം മിനിറ്റില്‍ അര്‍തുറോ വിദാലിലൂടെ ലീഡ് നേടിയ കോപ ചാമ്പ്യന്മാരെ 67ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസാണ് സമനിലയില്‍ തളച്ചത്.
ബൊളീവിയ വെനിസ്വേലയെ 4-2ന് വീഴ്ത്തിയപ്പോള്‍ റോഡ്രിഗോ റാമയ്യോ ഇരട്ട ഗോള്‍ നേടി. യുവാന്‍ കാര്‍ലോസ് അര്‍കെ, റുഡി കര്‍ഡോസോ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ബൊളീവിയയുടെ ആദ്യ ജയമാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.