ബ്വേനിസ് ഐറിസ്: കനത്ത മഴയെ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അര്‍ജന്‍റീന-ബ്രസീല്‍ മത്സരം മാറ്റിവച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു മത്സരം. മാറ്റിവെച്ച മത്സരം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 9 ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കനത്ത മഴ തടസ്സമായി എത്തിയതോടെ മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.
2018 ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതയിലെ മൂന്നാം റൗണ്ടിലാണ് ലോകഫുട്ബാളിലെ രണ്ട് പവര്‍ഹൗസുകള്‍ മുഖാമുഖമെത്തുന്നത്. 2014 ഒക്ടോബറില്‍ ബെയ്ജിങ്ങില്‍ നടന്ന സൂപ്പര്‍ക്ളാസികോ സൗഹൃദ അങ്കത്തില്‍ ഏറ്റുമുട്ടിയശേഷം ഇതാദ്യമായാണ് ഇരുവരും പോരാടുന്നത്. ഒരു ചാമ്പ്യന്‍ഷിപ്പിന്‍െറ ഭാഗമായി നേരിടുന്നത് 2009 സെപ്റ്റംബറിനുശേഷം ആദ്യവും.
യോഗ്യതാ റൗണ്ടില്‍ രണ്ടു കളിയും കഴിഞ്ഞാണ് ഇരു ടീമും വരുന്നത്. ആദ്യ കളിയില്‍ ഇരുവര്‍ക്കും തോല്‍വിയായിരുന്നു ഫലം. ബ്രസീലിനെ എവേ മാച്ചില്‍ കോപ ചാമ്പ്യന്‍ ചിലി 2-0ത്തിന് വീഴ്ത്തി. അര്‍ജന്‍റീനയെ സ്വന്തം നാട്ടില്‍ എക്വഡോറും 2-0ത്തിന് തോല്‍പിച്ചു. എന്നാല്‍, രണ്ടാമങ്കത്തില്‍ ബ്രസീല്‍ തിരിച്ചെത്തി. വെനിസ്വേലയെ 3-1ന് തോല്‍പിച്ച് കളി വീണ്ടെടുത്താണ് മഞ്ഞപ്പടയുടെ മൂന്നാം പടപ്പുറപ്പാട്. അര്‍ജന്‍റീനയാവട്ടെ, പരഗ്വേയോടെ് ഗോള്‍രഹിത സമനിലയും വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.