ചൈനയില്‍ സോക്കര്‍ സ്കൂളുകള്‍ തുറക്കാന്‍ റൊണാള്‍ഡോ


ബെയ്ജിങ്: ചൈനയിലെ ഫുട്ബാള്‍ വളര്‍ച്ച ലക്ഷ്യമിട്ട് മൂന്ന് നഗരങ്ങളില്‍ സോക്കര്‍ സ്കൂളുകള്‍ ആരംഭിക്കുമെന്ന് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോ. തലസ്ഥാനമായ ബെയ്ജിങ്, ബിസിനസ് കേന്ദ്രമായ ഷാങ്ഹായ്, മിയാനിയാങ് നഗരങ്ങളിലാണ് ഈ വര്‍ഷം അവസാനം സ്കൂളുകള്‍ ആരംഭിക്കുക. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം മിയാനിയാങ്ങിലത്തെി.
ചൈനയില്‍ 30 സ്കൂളുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് 39കാരനായ റൊണാള്‍ഡോ പറഞ്ഞു.
റോബര്‍ട്ടോ കാര്‍ലോസ്, റൊമാള്‍ഡോ എന്നിവരുടെ നേതൃത്വത്തിലുള്ള റൊണാള്‍ഡോ അക്കാദമിയുടെ നേതൃത്വത്തിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. 2020ഓടെ ചൈന, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലായി 100 സ്കൂളുകള്‍ അക്കാദമി ആരംഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.