ഹാംബര്‍ഗ്: ഇടവേളക്കുശേഷം ജര്‍മന്‍ ബുണ്ടസ് ലിഗ സജീവമായ ദിനത്തിലെ ആദ്യ മത്സരത്തില്‍ ഹാംബുര്‍ഗര്‍ എസ്.വിയോട് 3-1ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മുട്ടുകുത്തി. മാറ്റ്സ് ഹമ്മല്സിന്െറ സെല്‍ഫ് ഗോളും കൂടി ചേര്‍ന്നതോടെയാണ് ബൊറൂസിയയുടെ തോല്‍വിക്ക് ദുരന്തമുഖം കൈവന്നത്. സ്വന്തം തട്ടകത്തില്‍ പിയറി ലസോഗയും (19) ലൂയിസ് ഹോള്ട്ട്ബിയും (41) ഹാംബുര്‍ഗിനെ മുന്നിലത്തെിച്ചു. 55ാം മിനിറ്റിലാണ് ഹമ്മല്സിന്െറ സെല്‍ഫ് ഗോള്‍ പിറന്നത്. 86ാം മിനിറ്റില്‍ പിയറി ഒൗബമെയങ് ബൊറൂസിയയുടെ ആശ്വാസ ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.