ഇംഗ്ലീഷ് ക്ലബുകള്‍ക്കെതിരെ ഉത്തേജക ആരോപണം


ലണ്ടന്‍: ചെല്‍സി, ലെസ്റ്റര്‍, ആഴ്സനല്‍ താരങ്ങള്‍ ഉള്‍പ്പെടെ 150ഓളം അത്ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി ബ്രിട്ടീഷ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് പത്രത്തിന്‍െറ ഒളികാമറ ഓപറേഷനിലാണ് ഡോ. മാര്‍ക് ബൊനര്‍ മുന്‍നിര കായികതാരങ്ങള്‍ക്ക് നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാന്‍ നല്‍കുന്നതായി വെളിപ്പെടുത്തിയത്. ഫുട്ബാളര്‍മാര്‍ക്കു പുറമെ, ഇംഗ്ളണ്ട് ക്രിക്കറ്റ് താരങ്ങള്‍, ബ്രിട്ടീഷ് സൈക്ളിസ്റ്റ്, ടെന്നിസ് താരങ്ങള്‍ എന്നിവര്‍ക്ക് കഴിഞ്ഞ ആറുവര്‍ഷമായി ഉത്തേജക മരുന്നുകള്‍ നല്‍കിയതായാണ് വെളിപ്പെടുത്തല്‍.
എന്നാല്‍, ആരോപണം നിഷേധിച്ച് ചെല്‍സി, ആഴ്സനല്‍, ലെസ്റ്റര്‍ ക്ളബുകള്‍ രംഗത്തത്തെി. വെളിപ്പെടുത്തലിനു പിന്നാലെ യു.കെ ഉത്തേജകവിരുദ്ധ ഏജന്‍സി അന്വേഷണമാരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.