മുംബൈ: ക്രിക്കറ്റ്, ഫുട്ബാള്‍, ടെന്നിസ്, ബാഡ്മിന്‍റണ്‍, കബഡി ലീഗുകള്‍ക്കു പിന്നാലെ ഫുട്സാല്‍ പ്രീമിയര്‍ ലീഗും വരുന്നു. ഫുട്ബാള്‍ മാതൃകയില്‍ അഞ്ചു പേരുടെ പോരാട്ടമായ ഫുട്സാലിന്‍െറ ദേശീയ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലീഗിന്‍െറ പ്രഖ്യാപനം മുന്‍ പോര്‍ചുഗല്‍ ഫുട്ബാള്‍ ഇതിഹാസം ലൂയി ഫിഗോ മുംബൈയില്‍ നടത്തി. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍.
ജൂലൈ 15 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോകത്തെ മികച്ച 56 താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കും. 40 ഇന്ത്യന്‍ താരങ്ങളെയും ട്രയല്‍സിലൂടെ കണ്ടത്തെും. ഓരോ ടീമിനും അഞ്ചു ഇന്ത്യക്കാരും ഏഴു വിദേശികളുമായി 12 താരങ്ങളെ സ്വന്തമാക്കം. ഒരേസമയം മാര്‍ക്വീ അടക്കം നാലു വിദേശികള്‍ക്കും ഒരു ഇന്ത്യന്‍ താരത്തിനും കളിക്കാം.
ഇന്ത്യന്‍ സംരംഭകനായ ബാലു നായരാണ് ലീഗിനു പിന്നില്‍. മുന്‍ ലോകഫുട്ബാളര്‍ ലൂയി ഫിഗോയാണ് ലീഗ് പ്രസിഡന്‍റ്.
പ്രഖ്യാപന ചടങ്ങിനായി മുംബൈയിലത്തെിയ ഫിഗോ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ ഏറെ സ്നേഹിക്കപ്പെടുന്ന കോഹ്ലിയെ കണ്ടതിന്‍െറ സന്തോഷം പങ്കിട്ട് ഫിഗോ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.