കോപ അമേരിക്ക: നെയ്മറെ വിട്ടുതരില്ലെന്ന് ബാഴ്സ; വേണമെന്ന് ബ്രസീല്‍

റിയോ ഡി ജനീറോ: കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക പോരാട്ടമായ ‘കോപ സെന്‍റിനാരിയോ’ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനു വേണ്ടി പന്തുതട്ടാന്‍ നെയ്മറുണ്ടാവില്ളേ ?. കിക്കോഫിന് രണ്ടുമാസത്തില്‍ താഴെ മാത്രം നാളുകള്‍ അവശേഷിക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടത്തിന് സ്റ്റാര്‍ സ്ട്രൈക്കറെ വിട്ടുതരില്ളെന്ന് ക്ളബായ ബാഴ്സലോണ വ്യക്തമാക്കിയതോടെ ബ്രസീലിനും ആരാധകര്‍ക്കും ചങ്കിടിപ്പായി. ആഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്സില്‍ കളിക്കാന്‍ താരത്തെ നല്‍കാമെന്ന നിലപാടിലാണ് സ്പാനിഷ് ക്ളബ്.

എന്നാല്‍, ഒളിമ്പിക്സിനും കോപ അമേരിക്കക്കും നെയ്മറെ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ രണ്ടാംവട്ടവും ബാഴ്സലോണ അധികൃതരെ സമീപിച്ചു. ജൂണ്‍ മൂന്നിന് അമേരിക്കയില്‍ ആരംഭിക്കുന്ന കോപയിലും ആഗസ്റ്റില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സിലും കളിക്കാന്‍ സന്നദ്ധമാണെന്ന് നെയ്മര്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ക്ളബിന്‍െറ ഉടക്ക്. ബ്രസീല്‍ കോച്ച് ദുംഗയും ഇക്കാര്യം വ്യക്തമാക്കി.

താരത്തെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ സമര്‍പ്പിച്ച കത്തിനുള്ള മറുപടിയായാണ് ബാഴ്സലോണ ഒളിമ്പിക്സിനു മാത്രം വിട്ടുനല്‍കാമെന്ന് അറിയിച്ചത്. ലയണല്‍ മെസ്സി, ലൂയി സുവാരസ്, ഡേവിഡ് ലൂയിസ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ബ്രാഡ്ലി, ഹാമിഷ് റോഡ്രിഗസ് തുടങ്ങിയ തെക്ക്-വടക്ക് അമേരിക്കയിലെ സൂപ്പര്‍താരങ്ങളെല്ലാം കോപയില്‍ ഒന്നിക്കുമ്പോഴാണ് നെയ്മറിന്‍െറ പേരില്‍ ബാഴ്സലോണയുടെ കടുംപിടിത്തം. വിട്ടുതരില്ളെന്ന് ക്ളബ് അറിയിച്ചതോടെ കോപ ഒൗദ്യോഗിക വെബ്സൈറ്റിന്‍െറ ഹോം പേജിലെ സ്വാഗത സ്ക്രീനില്‍ നിന്നും നെയ്മറുടെ ചിത്രം സംഘാടകര്‍ ഒഴിവാക്കുകയും ചെയ്തു. പകരം ഡേവിഡ് ലൂയിസിനെയാണ് ഉള്‍പ്പെടുത്തിയത്.

കോപ അമേരിക്കക്ക് കളിക്കാരെ വിട്ടുനല്‍കണമെന്നാണ് ഫിഫ ക്ളബുകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിനു വിരുദ്ധമാണ് ബാഴ്സയുടെ നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് വീണ്ടും ബ്രസീല്‍ അപേക്ഷ നല്‍കിയത്. ജൂണ്‍ മൂന്നു മുതല്‍ 26 വരെയാണ് തെക്കനമേരിക്കയിലെയും കോണ്‍കകാഫിലെയും 16 ടീമുകള്‍ മാറ്റുരക്കുന്ന സെഞ്ച്വറി പോരാട്ടം. ഇതേ സമയം തന്നെയാണ് യൂറോകപ്പ് ഫുട്ബാളുമെന്നതിനാല്‍ ക്ളബ് ഫുട്ബാളിന്‍െറ അവധിക്കാലമാണിത്. മറ്റു താരങ്ങളെയെല്ലാം ബാഴ്സ വിട്ടുനല്‍കുമ്പോള്‍ പരിക്ക് ഭയന്നാണ് സൂപ്പര്‍താരത്തെ രണ്ട് ടൂര്‍ണമെന്‍റിലും കളിപ്പിക്കാന്‍ ബാഴ്സ മടിക്കുന്നത്. കോപയിലും ഒളിമ്പിക്സിലും കളിക്കാന്‍ നെയ്മറെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്  ബ്രസീല്‍ കോച്ച് ദുംഗ കഴിഞ്ഞമാസം സ്പെയിനിലത്തെിയിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ തീരുമാനമെടുത്തതായാണ് ബാഴ്സ പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍തോമിയോ അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത്. നെയ്മറിനായി ആവുന്നതെല്ലാം ചെയ്യുമെന്ന് ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷനും പ്രഖ്യാപിച്ചതോടെ താരത്തിന്‍െറ പേരിലെ പോര് പരസ്യമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.