ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ മനസ്സ് തുറന്നു


ലണ്ടന്‍: ഇംഗ്ളണ്ടില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുന്നുവെന്ന് ലോകം നേരത്തെ അറിഞ്ഞിരുന്നു. പക്ഷേ, എല്ലാറ്റിനും കാരണക്കാരനായ ഒരാള്‍ ഇപ്പോള്‍ മാത്രമേ അദ്ഭുതത്തെ വിശ്വസിക്കുന്നുള്ളൂ.  ഇത് ക്ളോഡിയോ റനേരി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് കൈയത്തെുമകലെയുള്ള ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍. കഴിഞ്ഞ ദിവസം വരെ ടോട്ടന്‍ഹാമോ ആഴ്സനലോ ഇംഗ്ളീഷ് കിരീടമുയര്‍ത്തുമെന്നായിരുന്നു റനേരിയുടെ വാക്കുകള്‍. പക്ഷേ, 33ാം അങ്കത്തില്‍ ഞായറാഴ്ച സണ്ടര്‍ലന്‍ഡിനെ നേരിടും മുമ്പ് റനേരി ലെസ്റ്റര്‍ സിറ്റിയുടെ കിരീടസാധ്യതയെകുറിച്ച് ആദ്യമായി മനസ്സുതുറന്നു. ‘ഈ സ്ഥിരതയാര്‍ന്ന പ്രകടനം ഞങ്ങളെ കിരീട ഫേവറിറ്റുകളാക്കുന്നു.  യൂറോപ്പിലെ എലൈറ്റ് ക്ളബുകളുടെ പോരിടമായ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ബെര്‍ത്തും തൊട്ടരികിലത്തെിയതിന്‍െറ ആവേശമുണ്ട്. ടീം ഒന്നാമതാണെങ്കിലും കിരീടമുറപ്പിക്കാന്‍ ഇനിയും ഓടാനുണ്ടെന്ന ബോധ്യവുമുണ്ട് ’ -സണ്ടര്‍ലന്‍ഡിനെ നേരിടും മുമ്പ് റനേരി വ്യക്തമാക്കി.
പ്രീമിയര്‍ ലീഗ് പട്ടികയില്‍ 32 കളിയില്‍ 69 പോയന്‍റുമായി ഒന്നാമതാണ് ലെസ്റ്റര്‍. ടോട്ടന്‍ഹാം 32 കളിയില്‍ 62, ആഴ്സനല്‍ 32-59, മാഞ്ചസ്റ്റര്‍ സിറ്റി 31-54 എന്നിങ്ങനെയാണ് ആദ്യ നാലു സ്ഥാനക്കാരുടെ പോയന്‍റ് പട്ടിക. ശേഷിക്കുന്ന ആറു കളിയില്‍ വലിയ അട്ടിമറികളൊന്നും നടന്നില്ളെങ്കില്‍ ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടിലുണ്ടാവും. അടുത്ത സീസണിലെ സൂപ്പര്‍ പോരാട്ടത്തെക്കുറിച്ചും റനേരി മനസ്സുതുറന്നു. ‘ചാമ്പ്യന്‍സ് ലീഗ് അവിസ്മരണീയമാവും. ബയേണ്‍ മ്യൂണിക്, റയല്‍ മഡ്രിഡ്, ബാഴ്സലോണ എന്നീ വമ്പന്മാര്‍ ലെസ്റ്ററിലെ കിങ് പവര്‍ സ്റ്റേഡിയത്തില്‍ കളിക്കാനത്തെുന്നത് ഞങ്ങളുടെ ആരാധകര്‍ക്കും അവിസ്മരണീയമാണ്. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ സണ്ടര്‍ലന്‍ഡിനെതിരായ എവേ മാച്ചാണ്’ -റനേരി പറഞ്ഞു.
മൂന്ന് ഹോം മത്സരങ്ങളും ഇന്നത്തേതുള്‍പ്പെടെ മൂന്ന് എവേമാച്ചുമാണ് ലെസ്റ്ററിന് അവശേഷിക്കുന്നത്. വെസ്റ്റ് ഹാം (ഏപ്രില്‍ 17), സ്വാന്‍സീ സിറ്റി (24), എവര്‍ട്ടന്‍ (മേയ് ഏഴ്) എന്നിവര്‍ക്കെതിരെയാണ് ഹോം മത്സരങ്ങള്‍. എവേ ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (മേയ് ഒന്ന്), ചെല്‍സി (മേയ് 15) എന്നിവരെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.