മിലാന്‍: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ എ.സി മിലാനില്‍ പരിശീലകന്‍െറ പണിപോയി. കോച്ച് സിനിസ മിഖയ്ലോവിച്ചിനെ പുറത്താക്കിയ ക്ളബ് യൂത്ത് ടീം കോച്ച് ക്രിസ്റ്റ്യന്‍ ബ്രോച്ചിയെ പകരം നിയമിച്ചു. സിരി എയില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്നിലും ജയിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള മിലാനില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് നാല് പരിശീലകരാണ് പുറത്തുപോയത്.
ഉടമ സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് പല പുറത്താക്കലുകളും.കോപ ഇറ്റാലിയയില്‍ ടീമിനെ ജേതാക്കളാക്കിയാല്‍ മിഖയ്ലോവിച്ചിനെ പരിശീലകസ്ഥാനത്ത് നിലനിര്‍ത്തുമെന്നായിരുന്നു ക്ളബ് മുതലാളിയുടെ വാഗ്ദാനം. എന്നാല്‍, കോപ ഇറ്റാലിയക്ക് ഒന്നരമാസം മുമ്പുതന്നെ കോച്ചിനെ പുറത്താക്കുകയായിരുന്നു. സെര്‍ബിയക്കാരനായ മിഖയ്ലോവിച് മുന്‍ ഇന്‍റര്‍മിലാന്‍ താരവും സാംദോസിയയുടെ പരിശീലകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.