മഡ്രിഡ്: ലാ ലിഗയില്‍ തോല്‍വി ബാധിച്ചു തുടങ്ങിയ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ രണ്ടാംപാദത്തില്‍ ബുധനാഴ്ച അത്ലറ്റികോ മഡ്രിഡിനെ നേരിടും. ആദ്യപാദത്തില്‍ 2-1ന് നേടിയ ജയത്തിന്‍െറ മുന്‍തൂക്കവുമായാണ് ബാഴ്സ എതിരാളികളുടെ തട്ടകത്തില്‍ പടക്കിറങ്ങുന്നത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും പോര്‍ച്ചുഗീസ് ടീം ബെന്‍ഫികയും മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടും. ആദ്യപാദത്തില്‍ 1-0ന് ബയേണിനായിരുന്നു ജയം. ബെന്‍ഫികയുടെ തട്ടകമായ ലിസ്ബണിലാണ് ഈ മത്സരം.
ലാ ലിഗയില്‍ ഒമ്പത് പോയന്‍റിന്‍െറ ലീഡുമായി ഒന്നാമതായിരുന്ന ബാഴ്സക്ക് ഇപ്പോള്‍ ഒരു പോയന്‍റിന്‍െറ മുന്‍തൂക്കം മാത്രമാണുള്ളത്. എല്‍ ക്ളാസികോയില്‍ റയല്‍ മഡ്രിഡിനോട് തോറ്റ ശേഷം ശനിയാഴ്ച റയല്‍ സൊസീഡാഡിനോട് ഒരു ഗോളിനും തോറ്റു. വിയ്യാ റയലുമായി 2-2ന് സമനില കുരുങ്ങുകയും ചെയ്തു. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കള്‍ സെമിയിലേക്ക് മുന്നേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലൂയി സുവാരസിന്‍െറ ഇരട്ടഗോളുകളാണ് ആദ്യപാദത്തില്‍ ബാഴ്സക്ക് ജയം സമ്മാനിച്ചത്. അത്ലറ്റികോയുടെ ഫെര്‍ണാണ്ടോ ടോറസ് ആദ്യം ഗോള്‍ നേടി ബാഴ്സയെ ഞെട്ടിച്ചെങ്കിലും പിന്നീട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബുധനാഴ്ച ടോറസിന്‍െറ അഭാവമാണ് ആതിഥേയരുടെ വലിയ തലവേദന. കോകെയും അന്‍േറായ്ന്‍ ഗ്രീസ്മാനുമടക്കം ബാഴ്സ ഭയക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. മറുഭാഗത്ത് ലയണല്‍ മെസ്സിയും നെയ്മറും സുവാരസുമടക്കം സൂപ്പര്‍താരങ്ങള്‍ നിരന്ന് നില്‍ക്കുമ്പോള്‍ കളിമാറും. പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ റാഫിഞ്ഞയും പ്രതിരോധഭടന്‍ തോമസ് വെര്‍മെയ്ലനും കളിക്കില്ല.
അര്‍ടുറോ വിദാലിന്‍െറ ഗോളിലായിരുന്നു ആദ്യപാദത്തില്‍ ബെന്‍ഫികക്കെതിരെ ബയേണിന്‍െറ ജയം. പരിക്കു കാരണം അര്‍യന്‍ റോബനും ജെറോം ബോടെങ്ങും ബയേണ്‍ നിരയില്‍ കളിക്കില്ല. കിങ്സ്ലി കോമാന്‍ കളിക്കുമോയെന്നും ഉറപ്പില്ല. 1989-90 സീസണിന് ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി പ്രവേശമാണ് ബെന്‍ഫികയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.