ഫുട്ബാള്‍ പ്രതിഭകള്‍ക്ക് ഹോളണ്ടില്‍നിന്ന് പരിശീലക സംഘം


കൊല്ലം: കേരളത്തിലെ ഫുട്ബാള്‍ പ്രതിഭകള്‍ക്ക് രാജ്യാന്തരനിലവാരത്തിലുള്ള പരിശീലനം നല്‍കാന്‍ ഹോളണ്ടില്‍നിന്ന് സംഘം. ഹോളണ്ട് ഫുട്ബാള്‍ യൂനിവേഴ്സിറ്റിയും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കബ്സും കൈകോര്‍ത്താണ് കായികലോകത്ത് പുതിയ ചുവടുവെപ്പിന് പദ്ധതിയൊരുക്കുന്നത്. അടുത്ത തലമുറയില്‍ മികച്ച കളിക്കാരെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോളണ്ട് ഫുട്ബാള്‍ യൂനിവേഴ്സിറ്റി ഡയറക്ടര്‍ മേരി കോക് വില്യംസണ്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ലഭിക്കും. ഒമ്പത്-14 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കാണ് അവസരം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ളവര്‍ക്ക് ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓഡിഷന്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ടെക്നിക്കല്‍ മാനേജര്‍ ജര്‍ജന്‍ കോക്, ഗ്രീന്‍ഫീല്‍ഡ് കബ്സ് പ്രതിനിധികളായ ശ്രീജി കൃഷ്ണന്‍, അരുണിമ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.