?????? ???? ????????? ??????????????? ???? ?????? ????? ?????????? ?????? (????????) ????????????????????

യൂറോപ ലീഗിൽ ലിവര്‍പൂളിന് ഇഞ്ചുറി

ലണ്ടന്‍: യൂറോപ ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് പൊരുതി ജയിച്ച ലിവര്‍പൂള്‍ വെറും നിഴലായി മാറി. 
സെമിയിലെ ആദ്യ പാദത്തില്‍ സ്പാനിഷുകാരായ വിയ്യാറയല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കിയപ്പോള്‍ യുര്‍ഗന്‍ ക്ളോപ്പിന്‍െറ ഇംഗ്ളീഷ് പട ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങി. കളിയുടെ അവസാന മിനിറ്റില്‍ അഡ്രിയാന്‍ ലോപസിലൂടെയാണ് വിയ്യാറയല്‍ ആദ്യ പാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ അട്ടിമറിജയം നേടിയത്.
യൂറോപ ലീഗിലെ രണ്ടാം സെമിയില്‍ ഷാക്തര്‍ ഡൊണസ്കും സെവിയ്യയും 2-2ന് സമനിലയില്‍ പിരിഞ്ഞു. 
സ്വന്തം ഗ്രൗണ്ടിലെ പോരാട്ടത്തില്‍ ആറാം മിനിറ്റില്‍ തന്നെ പിന്നിലായിപ്പോയെങ്കിലും രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഷാക്തര്‍ ലീഡ് നേടി. 
83ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് സെവിയ്യ സമനില ഗോള്‍ നേടിയത്. ഷാക്തറിനായി മാര്‍ലോസ്, തരാസ് സ്റ്റെഫാനെക് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ വിറ്റോലോ, കെവിന്‍ ഗമീറോ എന്നിവര്‍ സെവിയ്യക്കായി വലകുലുക്കി. മേയ് അഞ്ചിനാണ് രണ്ടാം പാദ മത്സരങ്ങള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.