റിയോ ഡെ ജനീറോ: ഒളിമ്പിക് ഫുട്ബാള്‍ കിരീടത്തിനും ബ്രസീലിനുമിടയില്‍ ഇനി രണ്ടു മത്സരത്തിന്‍െറ ദൂരം മാത്രം. കൈയാങ്കളിയിലേക്കത്തെിയ കൊളംബിയക്കെതിരായ ക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചാണ് നെയ്മറും കൂട്ടരും സെമിഫൈനലിലേക്ക് മുന്നേറിയത്. ഹോണ്ടുറസാണ് അവസാന നാലില്‍ ആതിഥേയരുടെ എതിരാളികള്‍. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോണ്ടുറസ് കീഴടക്കിയത്.
ജര്‍മനിയും നൈജീരിയയും തമ്മിലാണ് മറ്റൊരു സെമി. ജര്‍മനി 4-0ത്തിന് പോര്‍ചുഗലിനെ തോല്‍പിച്ചപ്പോള്‍ നൈജീരിയ 2-0ത്തിന് ഡെന്മാര്‍ക്കിനെ മറികടന്നു. ബ്രസീലും ജര്‍മനിയും കലാശപ്പോരാട്ടത്തിനത്തെുകയാണെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് ലോകകപ്പില്‍ 7-1ന് തകര്‍ന്നതിന്‍െറ കണക്കുതീര്‍ക്കാനുള്ള അവസരമാവും ആതിഥേയര്‍ക്കത്. രണ്ടു സെമി പോരാട്ടങ്ങളും ബുധനാഴ്ച അരങ്ങേറും.
കൊളംബിയക്കെതിരെ സൂപ്പര്‍താരം നെയ്മറിന്‍െറ തകര്‍പ്പന്‍ ഗോളിന്‍െറ കരുത്തിലാണ് ബ്രസീല്‍ മുന്നേറിയത്. 12ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നായിരുന്നു ബാഴ്സലോണ താരത്തിന്‍െറ ഗോള്‍. എന്നാല്‍, പിന്നീട് എതിര്‍താരം ആന്ദ്രിയാസ് റോവയെ ഫൗള്‍ ചെയ്തുവീഴ്ത്തിയ ബ്രസീല്‍ നായകന്‍ ഭാഗ്യംകൊണ്ടുമാത്രമാണ് ചുവപ്പുകാര്‍ഡില്‍നിന്ന് രക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് ഇരു ടീമംഗങ്ങളും തമ്മില്‍ കൈയാങ്കളിയുണ്ടാവുകയും ചെയ്തു. മത്സരം തീരാന്‍ എട്ടു മിനിറ്റ് ശേഷിക്കെ ലുവാനാണ് ബ്രസീലിന്‍െറ വിജയമുറപ്പിച്ച ഗോള്‍ സ്കോര്‍ ചെയ്തത്. ദക്ഷിണ കൊറിയക്കെതിരെ ആല്‍ബര്‍ട്ട് എലിസിന്‍െറ വകയായിരുന്നു ഹോണ്ടുറസിന്‍െറ ഗോള്‍. നാലാം മത്സരത്തില്‍ ആറാം ഗോളുമായി ടോപ്സ്കോറര്‍ സ്ഥാനത്ത് തുടരുന്ന ആഴ്സനല്‍ താരം സെര്‍ജി ഗിനാബ്രിയുടെ കരുത്തിലായിരുന്നു പോര്‍ചുഗലിനെതിരെ ജര്‍മന്‍ ജയം. മത്യാസ് ജിന്‍റര്‍, ഡാവി ഷാല്‍ക്കെ, ഫിലിപ് മാക്സ് എന്നിവരാണ് ജര്‍മനിയുടെ മറ്റു ഗോളുകള്‍ നേടിയത്. ഡെന്മാര്‍ക്കിനെതിരെ ജോണ്‍ ഒബി മൈക്കല്‍, അമിനു ഉമര്‍ എന്നിവരാണ് നൈജീരിയയുടെ ഗോളുകള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.