ഒളിമ്പിക്സ് ഫുട്ബാള്‍: ബ്രസീല്‍-ജര്‍മനി കലാശപ്പോര് ഇന്ന്

റിയോ ഡെ ജനീറോ: രണ്ടു വര്‍ഷം മുമ്പ് സ്വന്തംനാട്ടുകാരുടെ മുന്നില്‍ ലോകകപ്പുയര്‍ത്താമെന്ന മോഹവുമായി കളത്തിലിറങ്ങിയ തങ്ങളെ കശാപ്പുചെയ്ത ജര്‍മനിയെ ബ്രസീല്‍ ഒരിക്കലും മറക്കില്ല. ശനിയാഴ്ച ഒളിമ്പിക്സ് ഫുട്ബാള്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ആ മത്സരത്തിന്‍െറ ഓര്‍മയായിരിക്കും ബ്രസീല്‍ താരങ്ങളുടെയും ആരാധകരുടെയും മനസ്സില്‍. അന്ന് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ ബ്രസീലിനെ തകര്‍ത്തത്.

ബ്രസീലുകാര്‍ക്കിത് കേവലം പ്രതികാര മത്സരം മാത്രമല്ല. അഞ്ചു ലോകകപ്പുകള്‍ സ്വന്തമാക്കിയിട്ടും കൈപ്പിടിയിലൊതുങ്ങാത്ത ഒളിമ്പിക് സ്വര്‍ണം അവര്‍ അത്രകണ്ട് മോഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സൂപ്പര്‍താരം നെയ്മറിനെ തന്നെ ടീം മേളക്കിറക്കിയതും. നെയ്മറുടെ മിന്നുന്ന ഫോം തന്നെയാണ് ബ്രസീലിന്‍െറ കരുത്ത്. ഹോണ്ടുറസിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ഫൈനലിലേക്ക് മുന്നേറിയത്. നൈജീരിയയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറികടന്നായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശം. ടൂര്‍ണമെന്‍റില്‍ ടോപ് സ്കോറര്‍ സ്ഥാനത്ത് തുടരുന്ന സെര്‍ജി ഗിനാബ്രിയാണ് ജര്‍മനിയുടെ കരുത്ത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.