സചിന്‍െറ ഫുട്ബാള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ ഫുട്ബാള്‍ വികസനവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ ഫുട്ബാള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരള ബ്ളാസ്റ്റേഴ്സുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. റെസിഡന്‍ഷ്യല്‍ സ്കൂള്‍ അക്കാദമിക്ക് ആദ്യഘട്ടത്തില്‍ 20 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ ഒന്നിന് കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഉടമകളെ പരിചയപ്പെടുത്തുന്നതിനായി തിരുവനന്തപുരത്തത്തെിയപ്പോഴാണ് സചിന്‍ മുഖ്യമന്ത്രിയെ നേരികണ്ട് കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി തുടങ്ങാനുള്ള താല്‍പര്യം അറിയിച്ചത്. ബ്ളാസ്റ്റേഴ്സി ന്‍െറ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമഗ്ഗഡ പ്രസാദ് എന്നിവരും സചിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ ഭൗതിക പിന്തുണ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  അഞ്ചുവര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള 100 ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.