ലെസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജെയ്മി വാര്‍ദിയുടെ മാജിക്കല്‍ ബൂട്ട് അദ്ഭുതക്കാഴ്ചയൊരുക്കുന്നതിന് അവസാനമില്ല. വണ്ടര്‍ഗോള്‍ ഉള്‍പ്പെടെ ഇരട്ടപ്രഹരവുമായി വാര്‍ദി നിറഞ്ഞുനിന്ന മത്സരത്തില്‍ ലിവര്‍പൂളിനെ 2-0ത്തിന് തകര്‍ത്ത് ലെസ്റ്റര്‍ സിറ്റി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിച്ചു. മറ്റു പ്രമുഖരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്സനല്‍ സതാംപ്ടണിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സിറ്റി സണ്ടര്‍ലന്‍ഡിനെ 1-0ത്തിനും യുനൈറ്റഡ് സ്റ്റോക് സിറ്റിയെ 3-0ത്തിനുമാണ് തോല്‍പിച്ചത്.
60ാം മിനിറ്റില്‍ ലിവര്‍പൂളിന്‍െറ വലയില്‍ പന്തത്തെിച്ചാണ് വാര്‍ദി അദ്ഭുതനിമിഷമൊരുക്കിയത്. മധ്യവരയില്‍നിന്ന് മഹ്രെസില്‍നിന്ന് ലഭിച്ച ലോങ് പാസ് ബോക്സിന്‍െറ വലത്തേമൂലക്ക് പുറത്തായി ഗ്രൗണ്ടില്‍ എത്തുംമുമ്പേ കാലില്‍ കൊരുത്ത് മനോഹരമായൊരു ഹാഫ്വോളിയിലൂടെ വലയിലേക്ക് വാര്‍ദി പറത്തിവിട്ടപ്പോള്‍ 30 യാര്‍ഡിനും ലിവര്‍പൂള്‍ ഗോളിക്കും തടസ്സമാകാനേ കഴിഞ്ഞില്ല. 72ാം മിനിറ്റില്‍ രണ്ടാമതും ലിവര്‍പൂള്‍ വലകുലുക്കിയ താരം ആതിഥേയര്‍ക്ക് ആഘോഷജയം സമ്മാനിച്ചു. ഒന്നാമതുള്ള ലിസസ്റ്ററിന് 24 മത്സരങ്ങളില്‍നിന്ന് ഇതോടെ 50 പോയന്‍റായി. കിരീടപ്പോരാട്ടത്തില്‍ തൊട്ടുപിന്നാലെയുള്ള സിറ്റി 16ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിലാണ് സണ്ടര്‍ലന്‍ഡിനെ തോല്‍പിച്ചത്. 47 പോയന്‍റുമായി സിറ്റി രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ജെസെ ലിന്‍ഗാര്‍ഡ് (14), ആന്‍റണി മാര്‍ഷല്‍ (23), വെയ്ന്‍ റൂണി (53) എന്നിവര്‍ നേടിയ ഗോളുകളിലാണ് യുനൈറ്റഡ് സ്റ്റോക് സിറ്റിയെ തകര്‍ത്തത്. 40 പോയന്‍റുമായി അഞ്ചാമതാണ് യുനൈറ്റഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.