കോഴിക്കോട്: പുതുമോടികളോടെ തിരിച്ചുവന്ന നാഗ്ജി ഫുട്ബാളിന്‍െറ ആരവത്തില്‍ കാല്‍പ്പന്തിന്‍െറ നഗരം ജനപ്രവാഹത്തില്‍ അലിഞ്ഞു. 1995ല്‍ നടന്ന അവസാനത്തെ സേട്ട് നാഗ്ജിയില്‍ കപ്പുയര്‍ത്തിയ ജെ.സി.ടി ഫഗ്വാരയെ അനുസ്മരിച്ച് 36ാം അധ്യായത്തിന് പന്തുരുണ്ടപ്പോള്‍ വീണ്ടും ഗാലറികള്‍ നിറഞ്ഞു. വൈകീട്ട് ആറരയോടെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി എം.എ. യുസുഫലി ഉദ്ഘാടനം ചെയ്തു.
ഫുട്ബാള്‍ പ്രേമികളുടെ നഗരത്തിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞായിരുന്നു അദ്ദേഹം മൂന്നു മിനിറ്റോളം നീണ്ട പ്രസംഗം നടത്തിയത്. ഇടക്ക് നിലച്ച രാജ്യത്തെ മികച്ച ടൂര്‍ണമെന്‍റ് തിരികെ കൊണ്ടുവന്നതിന് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തില്‍നിന്നുള്ള ടീമിനെ പങ്കെടുപ്പിച്ച് അടുത്തവര്‍ഷം വീണ്ടും ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ഡി.എഫ്.എ ജില്ലാ പ്രസിഡന്‍റ് ഡോ. സിദ്ദീഖ് അഹമ്മദിന്‍െറ പ്രഖ്യാപനത്തെ കൈയ്യടിയോടെയാണ് എതിരേറ്റത്. പ്രദീപ്കുമാര്‍ എം.എല്‍.എ, പി.വി. ചന്ദ്രന്‍, സി.ജെ. റോബിന്‍, പി.കെ. അഹമ്മദ്, മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.കെ. രാഘവന്‍ എം.പി, കെ.എം.എ. മത്തേര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈകീട്ട് നാലോടെ സ്റ്റേഡിയവും പരിസരവും ഫുട്ബാള്‍ പ്രേമികളെ കൊണ്ട് നിറഞ്ഞുതുടങ്ങിയിരുന്നു.
കളി തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പായി സ്റ്റേഡിയത്തില്‍ നരേഷ് അയ്യരുടെ സംഗീതപ്രകടനം കാണികളെ മൈതാനത്തേക്ക് സ്വാഗതം ചെയ്തു.
സംഗീതത്തിന്‍െറ അകമ്പടിയോടെ ബ്രസീലില്‍നിന്നുളള അത്ലറ്റികോ പരാനസിന്‍െറയും ഇംഗ്ളണ്ടില്‍നിന്നുള്ള വാട്ട്ഫോഡ് എഫ്.സിയുടെയും താരങ്ങളെ ഹര്‍ഷാരവത്തോടെയാണ് കളിക്കളത്തിലേക്ക് ആനയിച്ചത്. കളിക്ക് വിസില്‍ ഉയരുന്നതിന് തൊട്ടുമുമ്പായി മൈതാന മധ്യത്തില്‍നിന്ന് ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന്‍െറ ലോഗോ അനാവരണം ചെയ്തതോടെ അഞ്ചു മിനിറ്റോളം നീണ്ട കരിമരുന്നുപ്രയോഗവും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.