എഫ്.എ കപ്പ്: വെസ്റ്റ്ഹാം യുനൈറ്റഡിനോട് തോറ്റ് ലിവര്‍പൂള്‍ പുറത്ത്

ലണ്ടന്‍: എഫ്.എ കപ്പില്‍ നാലാം റൗണ്ടില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റ് ശക്തരായ ലിവര്‍പൂള്‍ പുറത്തായി. നാലാം റൗണ്ടില്‍ ഇരു ടീമും കഴിഞ്ഞ ജനുവരി 30ന് ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായതിനെ തുടര്‍ന്നാണ് റീപ്ളേ മത്സരത്തില്‍ മുഖാമുഖം കണ്ടത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ അവസാന മിനിറ്റിലാണ് വെസ്റ്റ്ഹാം വിജയഗോള്‍ നേടിയത്.

ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ മിഖായേല്‍ അന്‍േറാണിയോയിലൂടെ വെസ്റ്റ് ഹാം മുന്നിലത്തെി. എന്നാല്‍, 48ാം മിനിറ്റില്‍ ഫിലിപ്പെ കൗടീന്യോ ബോക്സിനു തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്ക് വിദഗ്ധമായി വലയിലത്തെിച്ച് സമനില പിടിച്ചു. പിന്നീട് ഇരുടീമും വിജയഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ പിറന്നില്ല. പരിക്കേറ്റ് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഡാനിയല്‍ സ്റ്ററിഡ്ജിനെ പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ് കളത്തിലിറക്കിയെങ്കിലും ഫലംകണ്ടില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് (120ാം മിനിറ്റ്) എയ്ഞ്ചലോ ഒഗ്ബൊന്ന വെസ്റ്റ്ഹാമിന്‍െറ രക്ഷകനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.