ചാമ്പ്യന്‍സ് ലീഗിൽ സിറ്റിക്ക് ഇന്ന് ജീവന്മരണപോരാട്ടം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബുധനാഴ്ച വീറുറ്റ പോരാട്ടങ്ങള്‍. ആദ്യ പാദത്തിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ ഡൈനാമോ കിയവിനെയും പി.എസ്.വി ഐന്തോവന്‍ അത്ലറ്റികോ മഡ്രിഡിനെയും നേരിടും. പ്രീമിയര്‍ ലീഗിലെയും എഫ്.എ കപ്പിലെയും തുടര്‍ച്ചയായ തോല്‍വികള്‍ക്കു നടുവില്‍ ജീവന്മരണപോരാട്ടത്തിനാണ് മാനുവല്‍ പെല്ലഗ്രിനിയുടെ ടീം ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവരോടും എഫ്.എ കപ്പ് അഞ്ചാം റൗണ്ടില്‍ ചെല്‍സിയോടും (51) തകര്‍ന്നടിഞ്ഞാണ് സിറ്റി വിജയവഴിയിലത്തൊന്‍ എതിരാളിയുടെ കളത്തിലത്തെുന്നത്. 2008 ഡിസംബറിനു ശേഷം പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് സിറ്റി തുടര്‍ച്ചയായി രണ്ട് ഹോം മാച്ചില്‍ തോല്‍ക്കുന്നത്. എന്നാല്‍, തിരിച്ചടികള്‍ മറന്നാണ് ബുധനാഴ്ച രാത്രിയില്‍ ടീം ഇറങ്ങുന്നതെന്ന് വിടപറയാനൊരുങ്ങുന്ന കോച്ച് പെല്ലഗ്രിനി വ്യക്തമാക്കുന്നു.

സീസണിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ എന്ന പ്രഖ്യാപനവുമായാണ് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് യുക്രെയ്നില്‍ വിമാനമിറങ്ങിയത്. എഫ്.എ കപ്പില്‍ അഞ്ച് അരങ്ങേറ്റക്കാരുമായിറങ്ങാന്‍ കാണിച്ച ധൈര്യം ബുധനാഴ്ച കോച്ച് തിരുത്തും. പ്ളെയിങ് ഇലവനില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചത്തെുമെന്ന് ജോ ഹാര്‍ട്ടും വ്യക്തമാക്കി. 442 സ്ഥിരം ഫോര്‍മേഷനില്‍ സെര്‍ജിയോ അഗ്യുറോയും കെലീചെ ഇഹനാചോയുമാവും മുന്നേറ്റത്തിന് നേതൃത്വം. അതേസമയം, ഹോം ടീമെന്ന ആനുകൂല്യം തെല്ളൊന്നുമല്ല ഡൈനാമോ കിയവിന് ആത്മവിശ്വാസം നല്‍കുന്നത്.  ആംസ്റ്റര്‍ഡാമില്‍ പി.എസ്.വിക്ക് കടുത്ത വെല്ലുവിളിയാവും മഡ്രിഡിലെ ‘ഫൈറ്റിങ് മെഷീന്‍’ അത്ലറ്റികോക്കെതിരായ പോരാട്ടം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.