ലോകകപ്പ് യോഗ്യത: ഇന്ത്യ -തുര്‍ക്മെനിസ്താന്‍ മത്സരം കൊച്ചിയിൽ

തിരുവനന്തപുരം: മാര്‍ച്ചില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ നടക്കാനിരുന്ന ഇന്ത്യ-തുര്‍ക്മെനിസ്താന്‍ ലോകകപ്പ് യോഗ്യതാ മത്സരം കൊച്ചിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഫുട്ബാള്‍ മത്സരത്തിന് കാണികള്‍ എത്തില്ളെന്നും ഗ്രീന്‍ഫീല്‍ഡിന്‍െറ മേല്‍നോട്ടക്കാരായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് ഉയര്‍ന്ന വാടകയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേരള ഫുട്ബാള്‍ അസോസിയേഷനിലെ ചില പ്രതിനിധികള്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനെ അറിയിച്ചതിനെതുടര്‍ന്നാണ് ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാറൗണ്ടിലെ ഇന്ത്യയുടെ രണ്ടാംമത്സരവും ഗ്രീന്‍ഫീല്‍ഡിന് നഷ്ടമായത്. മാര്‍ച്ച് 29ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തേ ഇന്ത്യയും ഗുവാമും തമ്മിലുള്ള മത്സരവും വാടകയെച്ചൊല്ലി ഗ്രീന്‍ഫീല്‍ഡിന് നഷ്ടമായിരുന്നു. 

അനാവശ്യവാടക പെരുപ്പിച്ചുകാട്ടി ടൂര്‍ണമെന്‍റ് ഗ്രീന്‍ഫീല്‍ഡില്‍നിന്ന് തട്ടിയെടുത്തതായാണ് ജില്ലാ ഫുട്ബാള്‍ അസോസിയേഷനും ഗ്രീന്‍ഫീല്‍ഡിന്‍െറ ചുമതലക്കാരായ ഐ.എല്‍ ആന്‍ഡ് എഫ്.എസും ആരോപിക്കുന്നത്. ഒരു ദിവസത്തിന് 34 ലക്ഷമാണ് വാടകയായി ഐ.എല്‍ ആന്‍ഡ് എഫ്.എസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കെ.എഫ്.എ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇത്രയും തുക തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ളെന്നാണ് കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് ഡയറക്ടര്‍ അനില്‍കുമാര്‍ പണ്ടാല പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രീന്‍ഫീല്‍ഡില്‍ നാലുദിവസത്തെ സ്വകാര്യഅവാര്‍ഡ് നിശക്ക് 15 ലക്ഷത്തിന് താഴെ മാത്രമാണ് വാടക ഈടാക്കിയതെന്നും ഇതിലും കുറവാണ് ഫുട്ബാള്‍ മത്സരത്തിനുള്ള വാടകയായി അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.