ഇന്ത്യന്‍ ഫുട്ബാള്‍  ഉണരണമെന്ന് ഫിഫ പ്രസിഡന്‍റ്

സൂറിക്: ഇന്ത്യന്‍ ഫുട്ബാള്‍ ഉറക്കം വിട്ടുണര്‍ന്ന് ലോകത്തോളം വളരുന്നകാലം കാണാനുള്ള മോഹം പങ്കുവെച്ച് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഇന്‍ഫന്‍റിനോ ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ കളിമുറ്റങ്ങളിലേക്ക് ലോക ഫുട്ബാള്‍ വളരുന്നതിനെ ക്കുറിച്ച് വാചാലനായത്. 2020ഓടെ ഫുട്ബാള്‍ ലോകമെങ്ങും വളര്‍ന്നുപന്തലിക്കുന്ന നാളുകളെക്കുറിച്ചായിരുന്നു ഇന്‍ഫന്‍റിനോ ആദ്യമായി പങ്കുവെച്ചത്. 

ഓഷ്യാനിയയിലെ  സ്കൂള്‍ കുട്ടികള്‍ പന്തുകളിക്കുന്നത് കാണണം. ചൈനയും ഇന്ത്യയുമുള്‍പ്പെടെ ഏഷ്യയിലും കരീബിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫുട്ബാള്‍ വികസിക്കുന്നതും കാണണം. അവര്‍ക്കെല്ലാം പിന്തുണയും സഹായവുമായി ഫിഫയുണ്ടാവും. 2020ല്‍ ഈ പദവിയിലുണ്ടാവുമോയെന്നുറപ്പില്ല. പക്ഷേ, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫുട്ബാള്‍ ലോകവ്യാപകമാക്കുകയാണ് ലക്ഷ്യം’ -ഇന്‍ഫന്‍റിനോ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.