മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലവും കാസര്‍കോടും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്ചത്തെ ആദ്യ കളിയില്‍ കണ്ണൂരിനെ 2-3ന് കൊല്ലവും, ആലപ്പുഴയെ 1-3ന് കാസര്‍കോടും പരാജയപ്പെടുത്തി. വ്യാഴാഴ്ച രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കോഴിക്കോടും തൃശൂരും ഏറ്റുമുട്ടും.
മുന്‍ കേരള ക്യാപ്റ്റന്‍ ആര്‍. കണ്ണനെ രംഗത്തിറക്കിയ കൊല്ലം കളിയുടെ നാലാം മിനിറ്റില്‍ ആഷിഖിലൂടെ ലീഡ് നേടി. എന്നാല്‍, 17ാം മിനിറ്റില്‍ കണ്ണൂര്‍ ഗോള്‍ മടക്കുന്നതാണ് കണ്ടത്. 22ാം മിനിറ്റില്‍ നിവേദ് സതീശനും സ്കോര്‍ ചെയ്തതോടെ കൊല്ലം പിറകിലായി. 28ാം മിനിറ്റില്‍ അല്‍സൗഫീറിലൂടെ മറുപടിയത്തെിയപ്പോള്‍ ആദ്യ അരമണിക്കൂറില്‍ത്തന്നെ 2-2. 83ാം മിനിറ്റില്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന് പിറന്നു. കൊല്ലം താരം രാഹുലിന്‍െറ ക്രോസ് ഹെഡ്ഡറിലൂടെ വിനീഷ് വലയിലാക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുമായി കൊല്ലം ക്വാര്‍ട്ടറില്‍. കാസര്‍കോടിനുവേണ്ടി ഷാജുവും കിരണ്‍ കുമാറും ഗോള്‍ നേടി. ഒരു ഗോള്‍ ആലപ്പുഴ സമ്മാനിച്ച സെല്‍ഫായും പിറന്നു. ആലപ്പുഴക്കുവേണ്ടി ഷഹീദാണ് വലകുലുക്കിയത്. വെള്ളിയാഴ്ചത്തെ ക്വാര്‍ട്ടറില്‍ പാലക്കാടാണ് കാസര്‍കോടിന്‍െറ എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ കൊല്ലവും നാളെ നേരിടും. ജേതാക്കളെന്ന നിലയില്‍ മലപ്പുറം നേരിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.