മലപ്പുറം: രണ്ടാം പകുതി മുഴുവന്‍ 10 പേരുമായി കളിച്ച കാസര്‍കോട് സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്ത് 1-1ന് സമനിലയില്‍ പിരിഞ്ഞ കോട്ടയം-കാസര്‍കോട് ഫൈനല്‍ മത്സരത്തിലെ വിജയികളെ ടൈബ്രേക്കറിലൂടെയാണ് കണ്ടത്തെിയത്. ഗോള്‍ കീപ്പര്‍ കെ. മിര്‍ഷാദിന്‍െറ മികവില്‍ 4-2ന് ജയം കാസര്‍കോടിനെ തുണക്കുകയായിരുന്നു. 47ാം മിനിറ്റില്‍ കോട്ടയത്തിനായി ക്യാപ്റ്റന്‍ കെ. സല്‍മാന്‍ സ്കോര്‍ ചെയ്തപ്പോള്‍ 77ാം മിനിറ്റില്‍ മുഹമ്മദ് നൗഫലിലൂടെയായിരുന്നു തിരിച്ചടി. ആദ്യം ഗോള്‍ വഴങ്ങുകയും ഒരാള്‍ രണ്ടു മഞ്ഞകാര്‍ഡുമായി പുറത്താവുകയും ചെയ്ത ശേഷമായിരുന്നു ഉത്തരദേശക്കാരുടെ തിരിച്ചുവരവ്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ രണ്ടു കിക്കും വിട്ടുകളഞ്ഞ് 2-1ന് പിന്നില്‍ നില്‍ക്കെ ഗോളി ജിനീഷ് ബാബുവിനെ മാറ്റിയ കോട്ടയം കോച്ച് ബിനോ ജോര്‍ജ് പകരം മുഹമ്മദ് അന്‍സിലിനെ പരീക്ഷിച്ചു. ആദ്യ അടി അന്‍സില്‍ തടുത്തെങ്കിലും ഗോളി മിര്‍ഷാദ് കാസര്‍കോടിനെ വീണ്ടും മുന്നിലത്തെിച്ചു. കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലെ രണ്ടാം സീനിയര്‍ കിരീടമാണിത്. 2013ല്‍ വയനാട് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ നേട്ടം. മുന്‍ കേരള പൊലീസ് താരം ടി. ബാലകൃഷ്ണനാണ് പരിശീലകന്‍.
ലൂസേഴ്സ് ഫൈനലില്‍ തൃശൂരിനെ തോല്‍പിച്ച് (3-1) മലപ്പുറം മൂന്നാം സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.