നാഗ്ജി ഫുട്ബോള്‍: റൊണാള്‍ഡീന്യോ 24ന് കോഴിക്കോട്ട്

കോഴിക്കോട്: കാല്‍പന്തിന്‍െറ ആവേശത്തിലേക്ക് കരിയില കിക്കിന്‍െറ മാസ്മരികതയുമായി ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡീന്യോ 24ന് കോഴിക്കോട്ട്. പെലയെയും മറഡോണയെയും നെഞ്ചേറ്റിയ ഇന്ത്യന്‍ ഫുട്ബോള്‍ ആവേശത്തിലേക്ക് ആദ്യമായാണ് റൊണാള്‍ഡീന്യോ എത്തുന്നത്. 1952ല്‍ ആരംഭിച്ച് 21 വര്‍ഷം മുമ്പ് നിലച്ച ശേഷം നാഗ്ജി ടൂര്‍ണമെന്‍റ്,ഇന്‍റര്‍നാഷനല്‍ ക്ളബ്ബ് ഫുട്ബോളായി തിരിച്ച് വരുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ബ്രാന്‍ഡ് അമ്പാസഡറും മുഖ്യാതിഥിയുമായാണ് റൊണാള്‍ഡീന്യോയുടെ വരവ്.

യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ളബും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരക്കുന്ന നാഗ്ജി ഫുട്ബാളിന് ഫെബ്രുവരി അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കും. രാവിലെ ഏട്ടിന് നെടുമ്പാശേരി വിമാനതാവളത്തിലത്തെുന്ന സൂപ്പര്‍താരം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി ഒമ്പതോടെ കരിപ്പൂരത്തെും. കോഴിക്കോട് പൗരാവലിയുടെയും വിവിധ ക്ളബ്ബുകളുടെയും നേതൃത്വത്തില്‍ റൊണാള്‍ഡീന്യോക്ക് സ്വീകരണം നല്‍കും. വിമാനതാവളത്തില്‍ നിന്നും താമസ സൗകര്യമൊരുക്കിയ കടവ് റിസോര്‍ട്ട് വരെയുള്ള റോഡ് ഷോയും ഉണ്ടാകും. അന്ന് വൈകുന്നേരം അഞ്ചരക്ക് ബീച്ചിലൊരുക്കിയ പ്രത്യേക വേദിയിലാണ് ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനം. സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍െറ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് നാഗ്ജി സംഘടിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.