ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാന്‍ താല്‍പര്യം -റൊണാള്‍ഡീന്യോ

ദുബൈ: അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വിഖ്യാത ബ്രസീലിയന്‍ ഫുട്ബാളര്‍ റൊണാള്‍ഡീന്യോ. നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റ് പ്രചാരണാര്‍ഥം കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍നിന്ന് നിരവധി ക്ളബുകള്‍ കളിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിച്ച് ബന്ധപ്പെട്ടിരുന്നു. എന്നാല്‍, മറ്റ് ക്ളബുകളുമായി കരാറുണ്ടായിരുന്നതിനാലും തിരക്കുകള്‍ കാരണവും ഇന്ത്യയിലത്തൊന്‍ കഴിഞ്ഞില്ല. ഭാവിയില്‍ ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യത തള്ളാനാവില്ല. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫുട്ബാള്‍ കമ്പത്തെക്കുറിച്ച് സുഹൃത്തുക്കളില്‍നിന്ന് ധാരാളം കേട്ടിട്ടുണ്ട്. ഫുട്ബാളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം.
ഇന്ത്യയില്‍ ഫുട്ബാള്‍ വളര്‍ച്ചയുടെ പാതയിലാണെന്നാണ് അറിയാന്‍കഴിഞ്ഞത്. തന്‍െറ സന്ദര്‍ശനത്തിലൂടെ ഇന്ത്യന്‍ ഫുട്ബാളിന് കുതിപ്പ് പകരാനാകുമെങ്കില്‍ സന്തോഷമേയുള്ളൂ. നേരത്തേ പലതവണ ഇന്ത്യന്‍സന്ദര്‍ശനം നിശ്ചയിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ നടന്നില്ല. കേരളത്തിലെ ആരാധകരുടെ ആവേശം ഏറ്റുവാങ്ങുകയെന്ന മോഹം ഇപ്പോള്‍ പൂവണിയുകയാണ്. ഫുട്ബാളില്‍നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ളെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫുട്ബാള്‍ പ്രചാരണവുമായി ബന്ധപ്പെട്ട് മാസങ്ങളായി വിവിധരാജ്യങ്ങളില്‍ യാത്രയിലായിരുന്നു. അതിനാല്‍ ഫുട്ബാളില്‍ സജീവമാകാന്‍ കഴിഞ്ഞില്ല. ഭാവിപരിപാടികളെക്കുറിച്ച് മാര്‍ച്ചില്‍ തീരുമാനമെടുക്കുമെന്നും  കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍നിന്ന് ഞായറാഴ്ച രാവിലെ കൊച്ചിയിലത്തെുന്ന റൊണാള്‍ഡീന്യോ ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങും. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് പന്തുതട്ടും. കോഴിക്കോട്ടെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.