ലണ്ടന്‍: ഒമ്പതു ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം. ഇഞ്ച്വറി സമയത്ത് ആദം ലല്ലാന നേടിയ ഗോളിലാണ് നോര്‍വിച്ച് സിറ്റിയെ 5-4ന് ലിവര്‍പൂള്‍ മറികടന്നത്. റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ 18ാം മിനിറ്റില്‍ ലിവര്‍പൂളാണ് മുന്നിലത്തെിയത്. 29ാം മിനിറ്റില്‍ എംബോക്കനി ബസൂവയും 41ാം മിനിറ്റില്‍ സ്റ്റീവന്‍ നെയ്സ്മിത്തും വലകുലുക്കിയതോടെ ആദ്യപകുതിയില്‍ നോര്‍വിച്ച് 2-1ന് മുന്നിലായി. വെസ് ഹൂലാഹന്‍ 54ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യംകണ്ടപോള്‍ നോര്‍വിച്ചിന്‍െറ ലീഡ് 3-1 ആയി ഉയര്‍ന്നു. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ ലിവര്‍പൂളിന്‍െറ ജോര്‍ദാന്‍ ഹെന്‍ഡേഴ്സനും 63ാം മിനിറ്റില്‍ ഫിര്‍മിനോയും ഗോള്‍ നേടിയപ്പോള്‍ സ്കോര്‍ 3-3 എന്ന തുല്യനിലയിലായി. ജെയിംസ് മില്‍നറിലൂടെ ലിവര്‍പൂള്‍ 4-3ന് ലീഡ്് നേടിയശേഷം ഇഞ്ച്വറി സമയത്ത് സെബാസ്റ്റ്യന്‍ ബസോങ് നോര്‍വിച്ചിനെ ഒപ്പമത്തെിച്ചു (4-4). കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ആദം ലല്ലാന ലിവര്‍പൂളിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.
ലീഗില്‍ 23 കളികളില്‍നിന്ന് 34 പോയന്‍റാണ് ലിവര്‍പൂളിന്‍െറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.