അരികിലുണ്ടാവില്ല നമ്മുടെ കറുത്തമുത്ത്

കോഴിക്കോട്: സാക്ഷാല്‍ മറഡോണ കേരളത്തിലത്തെിയപ്പോള്‍ ആദ്യവസാനക്കാരനാകാന്‍ കഴിഞ്ഞ മലയാളക്കരയുടെ കറുത്തമുത്ത് ഐ.എം. വിജയന്‍ കടുത്തനിരാശയിലാണ്. ഹൃദയത്തില്‍ സൂക്ഷിക്കുന്ന മറഡോണയോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ മുഹൂര്‍ത്തം വലിയ ഭാഗ്യമാണെങ്കിലും ഇന്ന് കോഴിക്കോട്ടത്തെുന്ന റൊണാള്‍ഡീന്യോയെ കാണാനോ ഒപ്പം ചെലവഴിക്കാനോ സാധിക്കാത്തതിന്‍െറ വിഷമത്തിലാണ് ഐം.എം. വിജയന്‍.

ഒൗദ്യോഗിക കാരണങ്ങളാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫുട്ബാളിന്‍െറ വസന്തകാലത്ത് മൈതാനംനിറഞ്ഞ അയനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ.എം. വിജയനും ബ്രസീലിന്‍െറ സാംബാനൃത്ത ശൈലിക്കപ്പുറം കളിച്ചന്തം നിറച്ച റൊണാള്‍ഡീന്യോയും കളിക്കളത്തിനപ്പുറത്തെ കഥകള്‍ക്കുടമകളാണ്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരങ്ങളിലൂടെ കാല്‍പന്തിന്‍െറ മൈതാനപ്പുറങ്ങളിലേക്ക് വളര്‍ന്ന വിജയന് കോഴിക്കോടന്‍ കളിയാവേശത്തെക്കുറിച്ചും റോയെക്കുറിച്ചും സ്മരണകളേറെയാണ്. ഫുട്ബാള്‍ മൈതാനത്തെ നൃത്തവേദിയായി കാണുന്ന റോ അവിടെ സാംബാ താളത്തിലാടും.

 റൊണാള്‍ഡീന്യോയെപ്പോലെ മികച്ച ഒരുകളിക്കാരനെ കേരളത്തിലെ ഒരു ടൂര്‍ണമെന്‍റിന്‍െറ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചത് വലിയസംഭവമാണ്. ഇത്തരമൊന്ന് ആദ്യമായായിരിക്കും. കോഴിക്കോടുപോലെ ഫുട്ബാളിന് ഇത്രയും പിന്തുണലഭിക്കുന്ന മറ്റൊരിടമില്ല. നാഗ്ജിയില്‍ കളിച്ച ആളെന്ന നിലയില്‍ അത് നേരിട്ടനുഭവിച്ചതാണ്. കരിയറിലെ അവസ്മരണീയമായ ആ ബൈസിക്ള്‍ കിക്ക് സമ്മാനിച്ചത് കോഴിക്കോട്ടെ സിസേഴ്സ് കപ്പാണെന്നതും ഓര്‍മക്ക് സുഗന്ധംതരുന്നു. ഇന്ത്യയിലെന്നല്ല  ലോകത്തെവിടെയുള്ള കളിക്കാരനും ഇവിടെ കളിക്കാന്‍ മോഹിക്കും -വിജയന്‍െറ ആവേശം പെനാല്‍റ്റി ബോക്സിലേക്ക് കുതിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.