ഇംഗ്ലീഷ് ലീഗ് കപ്പ് : സഡന്‍ഡത്തെിലൂടെ ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടന്‍: ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാള്‍ രണ്ടാം പാദത്തില്‍ തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ സഡന്‍ഡത്തെിലൂടെ ഫൈനലില്‍. സെമിയില്‍ സ്റ്റോക് സിറ്റിയായിരുന്നു ലിവര്‍പൂളിന്‍െറ എതിരാളി. ആദ്യ പാദത്തില്‍ 1-0ത്തിന് ലിവര്‍പൂളിനായിരുന്നു ജയം. രണ്ടാം പാദത്തില്‍ സ്റ്റോക് സിറ്റി 1-0ത്തിന് ജയിച്ചതോടെ ഇരുപാദങ്ങളിലെ ഫലം 1-1 ആയി. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങി.  4-4 സ്കോര്‍ ചെയ്ത് ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി. സഡന്‍ഡത്തെിലെ രണ്ടാം കിക്ക് ലിവര്‍പൂളിനുവേണ്ടി ജോ അലന്‍ സ്കോര്‍ ചെയ്തപ്പോള്‍ സ്റ്റോക് സിറ്റിയുടെ മാര്‍ക് മുനീസിയക്ക് പിഴച്ചു. സ്കോര്‍:6-5.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.