ലില്‍ (ഫ്രാന്‍സ്): തങ്ങളുടെ കന്നി യൂറോകപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബെല്‍ജിയത്തെ തകർത്ത് വെയ്ല്‍സ് സെമിയില്‍ പ്രവേശിച്ചു. ആഷ്‌ലി വില്ല്യംസ് (30), റോബ്‌സണ്‍ കാനു (55), സാം വോക്‌സ്(85) എന്നിവരാണ് വെയ്ല്‍സിനായി ഗോളുകള്‍ നേടിയത്. 18-ാം മിനിറ്റില്‍ രഡ്ജ നൈന്‍ഗ്ഗോളന്‍ നേടിയ ഗോൾ മാത്രമായിരുന്നു ബെൽജിയത്തിന് ആശ്വസിക്കാനുണ്ടായത്. സെമിയില്‍ പോര്‍ച്ചുഗലാണ് വെയ്ൽസിൻെറ എതിരാളികൾ. റയൽ മാഡ്രിഡിലെ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെദ് ബെയ്ലും തമ്മിലുള്ള സെമി പോരാട്ടം തീപാറും.
മത്സരത്തിൽ വ്യക്തമായ ആധിപത്യമുണ്ടായിട്ടും ബെല്‍ജിയത്തിന് വിജയിക്കാനായില്ല. തുടക്കത്തിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ വെയ്ൽസ് കിട്ടിയ അവസരങ്ങളിൽ മുന്നേറി. 18-ാം മിനിറ്റില്‍ ഒരു ലോംഗ് ബുള്ളറ്റ് ഷോട്ടിലൂടെ രഡ്ജ നൈന്‍ഗോള ബെൽജിയത്തെ മുന്നിലെത്തിച്ചു. 30ാം മിനിട്ടിൽ വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്ല്യംസ് ഹെഡ്ഡറിലൂടെ ഗോൾനില സമനിലയിലാക്കി. 55-ാം മിനിറ്റില്‍ റോബ്‌സണ്‍ കാനു വെയ്ൽസിൻെറ ലീഡ് വർധിപ്പിച്ചു. ഏതു വിധേനയും ഗോൾ തിരിച്ചടിക്കാനുള്ള ബെൽജിയത്തിൻെറ ശ്രമത്തിൽ പ്രതിരോധ നിരയടക്കം എതിർഗോൾ മുഖത്തേക്ക് ഇറങ്ങിക്കളിച്ചത് അവർക്ക് വിനയായി. 85-ാം മിനിറ്റില്‍ ക്രിസ് ഗുണ്ടറിന്റെ ക്രോസില്‍ തലവെച്ച് സാം വോക്‌സ് ലീഡ് വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.