ബോര്‍ഡയോക്സ്: ആരാധകര്‍ ഫൈനലില്‍ കാണാനാഗ്രഹിച്ച പോരാട്ടം യൂറോകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോകചാമ്പ്യന്മാരുടെ പകിട്ടിലത്തെുന്ന ജര്‍മനിയും കരുത്തും പാരമ്പര്യവുമായി വരുന്ന ഇറ്റലിയും. യൂറോപ്യന്‍ ഫുട്ബാളിലെ രണ്ട് പ്രമുഖ ടീമുകള്‍ മുഖാമുഖം കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് ഹെവിവെയ്റ്റ് ബോക്സിങ് റിങ്ങിനെ അനുസ്മരിപ്പിക്കൊന്നൊരു പോരാട്ടം. അന്തിമവിജയം ആര്‍ക്കായാലും നഷ്ടമാവുന്നത് സെമിയിലേക്കോ, ഫൈനലിലേക്കോ കാത്തുവെച്ച ക്ളാസിക് യൂറോ അങ്കം. രണ്ടു ശൈലികള്‍ പിന്തുടരുന്ന രണ്ട് വമ്പന്മാരുടെ മത്സരമെന്ന നിലയിലാണ് ബോര്‍ഡയോക്സിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ശ്രദ്ധേയമാവുക.
നിര്‍ണായക മത്സരത്തിന് കരുതലോടെയാണ് വാക്കുകളും ഒരുക്കങ്ങളും. ഇറ്റാലിപ്പേടിയിലല്ല ടീമെന്ന് ജര്‍മന്‍ കോച്ച് യൊആഹിം ലോയ്വ് വ്യക്തമാക്കിക്കഴിഞ്ഞു. യൂറോയില്‍ എട്ടുതവണയും ഇറ്റലിയോട് തോല്‍ക്കാനായിരുന്നു വിധിയെങ്കിലും ഒമ്പതാംതവണ ഇറങ്ങുന്നത് ജയിക്കാനാണെന്ന് കോച്ചിന്‍െറ വാക്കുകള്‍.അതേസമയം, എവറസ്റ്റ് കൊടുമുടി കീഴടക്കുംപോലെ ദുഷ്കരമാണ് ലോക ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പിക്കുകയെന്നാണ് ഇറ്റലി കോച്ച് അന്‍േറാണിയോ കോന്‍െറയുടെ വാക്കുകള്‍. 33 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 15 ജയം ഇറ്റലികൊപ്പമായിരുന്നു. എട്ടു കളിയില്‍ ജര്‍മനിയും ജയിച്ചു. ശേഷിച്ച 10 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
2012 യൂറോ സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1ന് ഇറ്റലിക്കായിരുന്നു ജയം. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ ഏറ്റുമുട്ടിയപ്പോള്‍ 4-1ന് ലോകചാമ്പ്യന്മാര്‍ക്കൊപ്പമായിരുന്നു ജയം. അവസാന ശ്വാസംവരെ പോരാടേണ്ടിവരുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇരു ടീമുകളും ക്വാര്‍ട്ടറിനൊരുങ്ങുന്നത്. ലോകോത്തര ഗോളിമാരായ ജിയാന്‍ല്യൂഗി ബഫണും മാനുവല്‍ നോയറും ഇരു വലകള്‍ക്കും കാവല്‍ നില്‍ക്കുമ്പോള്‍ കളി ഷൂട്ടൗട്ടിലേക്കും സഡല്‍ ഡത്തെിലേക്കും കടന്നാലും നേരിടാനുള്ള ഒരുക്കം. അടച്ചിട്ട ഗ്രൗണ്ടില്‍ മണിക്കൂറുകളോളമാണ് പെനാല്‍റ്റി പരിശീലിച്ചത്. സസ്പെന്‍ഷനോ പരിക്കോയില്ലാതെയാണ് ജര്‍മനി, ഇറ്റലിയെ നേരിടുന്നത്. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യയെ 3-0ത്തിന് വീഴ്ത്തിയവര്‍, ഗ്രൂപ് റൗണ്ടില്‍ രണ്ട് ജയവും ഒരു സമനിലയുമായാണ് മുന്നേറിയത്. ഗോളടിക്കുന്നില്ളെന്ന പരാതിയും അവര്‍ തീര്‍ത്തു. പരിക്കില്‍നിന്ന് മോചിതനായി ക്യാപ്റ്റന്‍ ഷൈ്വന്‍സ്റ്റീഗര്‍, സ്ലോവാക്യക്കെതിരെ പ്ളെയിങ് ഇലവനില്‍ ഇറങ്ങിയതും ലോകചാമ്പ്യന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
അതേസമയം, ഇറ്റാലിയന്‍ നിരയില്‍ തിയാഗോ മോട്ട സസ്പെന്‍ഷനിലാണ്. പരിക്കേറ്റ് മിഡ്ഫീല്‍ഡര്‍ ഡാനിയല്‍ ഡി റോസിയും അന്‍േറാണിയോ കാന്‍ഡ്രീവയും ശനിയാഴ്ച കളത്തിലിറങ്ങുമോയെന്നതും സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.