ഐസ് ലന്‍ഡ് താളം ഗാലറികളില്‍നിന്ന് ഗാലറിയിലേക്ക്- വിഡിയോ

പാരിസ്: ലോക ഫുട്ബാളിന്‍െറ മനംകവര്‍ന്ന് ഐസ്ലന്‍ഡുകാര്‍ ഫ്രഞ്ച് മണ്ണില്‍നിന്ന് മടങ്ങിയെങ്കിലും അവരുയര്‍ത്തിയ താളം ഗാലറികളില്‍ ഒഴിയുന്നില്ല. യൂറോ യോഗ്യതാ റൗണ്ട് മുതല്‍ ഫൈനല്‍ റൗണ്ടിലും നോക്കൗട്ടിലും സ്വപ്നക്കുതിപ്പ് നടത്തിയ ഐസ്ലന്‍ഡുകാര്‍ക്കൊപ്പം ഒരേതാളത്തില്‍ കൈകൊട്ടിയായിരുന്നു കാണികള്‍ ലോകഫുട്ബാള്‍ ആരാധകരുടെ മനംകവര്‍ന്നത്.ഓരോ മത്സരം കഴിയുന്തോറും ഗാലറിക്കഭിമുഖമായി ഓടിയത്തെുന്ന ടീം ഒന്നടങ്കം കൈകള്‍ വാനിലുയര്‍ത്തി കൊട്ടുമ്പോള്‍ അലയൊലികള്‍ തലസ്ഥാനമായ റെയ്ക്യാവിക് വരെ പടര്‍ന്നു. ഫാന്‍സോണുകളിലും ക്ളബുകളിലും പാര്‍ക്കിലും അണിനിരക്കുന്ന ആരാധകര്‍ അവര്‍ക്കൊപ്പം കൈകൊട്ടി.അതിശയക്കുതിപ്പിനൊടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് (2-5) കൊച്ചുദ്വീപുകാര്‍ മടങ്ങിയെങ്കിലും പാരിസിലും ബര്‍ഡയോക്സിലും ല്യോണിലും അവരുയര്‍ത്തിയ താളം അവസാനിക്കുന്നില്ല. ആതിഥേയരായ ഫ്രാന്‍സ്കൂടി അതേറ്റെടുത്തതോടെ യൂറോകപ്പിലൂടെ ഫുട്ബാള്‍ ആരാധകര്‍ക്ക് ഐസ്ലന്‍ഡിന്‍െറ സമ്മാനമായി. സെമിയില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ വീഴ്ത്തിയശേഷമായിരുന്നു ഫ്രഞ്ച് ടീമംഗങ്ങളുടെ കടംകൊണ്ട ആഘോഷം. ഗാലറിക്കഭിമുഖമായി അണിനിരന്ന് ഒരേതാളത്തില്‍ കൈകൊട്ടി തുടങ്ങിയപ്പോള്‍ ഗാലറിയും ഏറ്റെടുത്തു. വരുംനാളില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള വേദികളിലും ഇനി ഐസ്ലന്‍ഡിന്‍െറ താളം കണ്ടാല്‍ അദ്ഭുതപ്പെടേണ്ട.

യുദ്ധതാളം കളിക്കളത്തിലേക്ക്
ആദ്യ കാലങ്ങളില്‍ യുദ്ധത്തിന് പുറപ്പെടുന്ന സൈനികര്‍ക്ക് ആശംസയര്‍പ്പിക്കാനും ആവേശം പകരാനുമായി ‘സ്തുതി’ഗീതങ്ങളുമായി ബന്ധുക്കളും രാജ്യത്തെ ജനങ്ങളും ഏറെ ദൂരം പിന്തുടരുമായിരുന്നുവത്രെ. ഈ ദൃശ്യങ്ങള്‍ ഒട്ടനവധി ഹോളിവുഡ് സിനിമകളിലും കണ്ടു. പക്ഷേ, പരിഷ്കരിച്ച രൂപം ഫുട്ബാള്‍ ഗ്രൗണ്ടിലത്തെുന്നത് 2014ലായിരുന്നു. സ്കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ളബ് മദര്‍വെല്ലിന്‍െറ കളിമുറ്റത്തുനിന്ന് ഐസ്ലന്‍ഡ് ടീം സ്റ്റാര്‍നാന്‍ പകര്‍ത്തിയതോടെ ചിട്ടയും രൂപവും വന്നു. വൈകാതെതന്നെ ഐസ്ലന്‍ഡ് ഫാന്‍ഗ്രൂപ് ദേശീയ ടീമിന്‍െറ ഒൗദ്യോഗിക ആഘോഷരീതിയാക്കിയും മാറ്റി. യൂറോകപ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്‍ഡ് കളിക്കുന്ന വേദിയിലെല്ലാം പ്രത്യേക താളത്തിലെ കൈകൊട്ടലുമായി അവരത്തെി.നെതര്‍ലന്‍ഡ്സിനെയും തുര്‍ക്കിയെയും പോര്‍ചുഗലിനെയും ഇംഗ്ളണ്ടിനെയുമെല്ലാം നേരിട്ടപ്പോള്‍ അവരുടെ വ്യത്യസ്തമായ ആഘോഷം ലോകവും കണ്ടു പകര്‍ത്തിത്തുടങ്ങി. യൂറോകപ്പ് സെമിയില്‍ ജര്‍മനിയെ തോല്‍പിച്ച ഫ്രഞ്ച് ടീമംഗങ്ങള്‍ ഐസ്ലന്‍ഡ് മാതൃകയില്‍ നടത്തിയ വിജയാഘോഷം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.