ഫുട്സാലിന് റൊണാള്‍ഡീന്യോയും ക്രെസ്പോയും

ചെന്നൈ: അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ ഭീഷണിക്കിടയിലും പ്രീമിയര്‍ ഫുട്സാല്‍ ലീഗ് കൊഴുപ്പിക്കാന്‍ സംഘാടകര്‍ ഒരുങ്ങി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് മത്സരങ്ങള്‍ക്ക് തുടക്കം. റൊണാള്‍ഡീന്യോയും റ്യാന്‍ ഗിഗ്സുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അഞ്ചു പേര്‍ ഒരു ടീമില്‍ അണിനിരക്കുന്ന കുട്ടി ഫുട്ബാള്‍ ലീഗിനത്തെുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചിയടക്കം ആറു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി ചെന്നൈയിലും ഗോവയിലും 13 മത്സരങ്ങള്‍ കളിക്കും. ഗോവയില്‍ ഈ മാസം 24നാണ് ഫൈനല്‍. 15 മുതല്‍ 17 വരെയാണ് ചെന്നൈയിലെ മത്സരം. ഉദ്ഘാടനദിനം ചെന്നൈ മുംബെയെയും ഗോവ കൊല്‍ക്കത്തയെയും നേരിടും. ദുബൈയിലെ യെസ് ഇവന്‍റ്സ് മാനേജ്മെന്‍റാണ് കൊച്ചി ടീമിന്‍െറ ഉടമകള്‍. മുന്‍ റയല്‍ മഡ്രിഡ് താരവും സ്പെയിന്‍കാരനുമായ മൈക്കല്‍ സല്‍ഗാദോയാണ് കൊച്ചി ടീമിന്‍െറ മാര്‍ക്വീ താരം. ഫുട്സാലിലെ പെലെ എന്നറിയപ്പെടുന്ന ഫല്‍ക്കാവോ ചെന്നൈയുടെ മാര്‍ക്വീ താരമാകും. മുംബൈ-ഗിഗ്സ്, കൊല്‍ക്കത്ത-ഹെര്‍നാന്‍ ക്രെസ്പോ, ബംഗളൂരു- പോള്‍ ഷൂള്‍സ്, ഗോവ-റൊണാള്‍ഡീന്യോ എന്നിവരാണ് മറ്റ് മാര്‍ക്വീ താരങ്ങള്‍.
മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമ പ്രമുഖ കാര്‍ ഡിസൈനറായ ദിലീപ് ഛാബ്രിയയാണ്. വൈകിങ് വെഞ്ചേഴ്സാണ് ഗോവ ടീമിന്‍െറ ഉടമകള്‍.
ബംഗളൂരു ടീമിന്‍െറ ഉടമ നടന്‍ പുനീത് രാജ്കുമാറാണ്. കൊല്‍ക്കത്ത ഫ്രാഞ്ചൈസി ബംഗാളി സൂപ്പര്‍ സ്റ്റാര്‍ ജീത്തിന്‍േറതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.