???????????? ?????? ?????????????????????? ???????????????

എതിര്‍പ്പുകള്‍ അസ്ഥാനത്ത്; ഫുട്സാലിന് പന്തുരുളും

ചെന്നൈ: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ എതിര്‍പ്പുകള്‍ മറികടന്ന് മുന്‍ നിശ്ചയിച്ച പ്രകാരം സ്വകാര്യ സംരംഭമായ പ്രീമിയര്‍ ഫുട്സാലിന് വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. പ്രീമിയര്‍ ഫുട്സാല്‍ സ്വകാര്യ സംരഭമായതിനാല്‍ വിലക്കുകള്‍ ബാധകമല്ളെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഫുട്സാല്‍ അനധികൃതമാണെന്നും ടൂര്‍ണമെന്‍റുമായി സഹകരിക്കരുതെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്  ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഫ്രാഞ്ചൈസികളോ സ്പോണ്‍സര്‍മാരോ കളിക്കാരോ മറിച്ചൊരു തീരുമാനവും അറിയിച്ചിട്ടില്ളെന്ന് പ്രീമിയര്‍ ഫുട്സാല്‍ ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്‍റിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് പിന്മാറണമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയോട് ഫുട്ബാള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോഹ്ലി ഇതിനോട് പ്രതികരിച്ചിട്ടില്ല. അനധികൃത ടൂര്‍ണമെന്‍റില്‍നിന്ന് സംസ്ഥാന ഫെഡറേഷനുകളും ആഭ്യന്തരതാരങ്ങളും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യാ ഫെഡറേഷന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഫുട്സാലിന്‍െറ ഭരണസമിതിയായ എ.ഐ.എഫ്.എഫിനെ മറികടന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റിനെതിരെ ഫിഫയിലും പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.  

സഹകരിക്കുന്ന കളിക്കാര്‍ക്ക് ഭാവിയില്‍ സസ്പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വരാം. ഒൗദ്യോഗിക ഫുട്സാല്‍ ലീഗ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. പ്രീമിയര്‍ ഫുട്സാലിന് മാതൃസംഘടനയായ ഫുട്സാല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. ഈ സംഘടനയെ എ.ഐ.എഫ്.എഫ് അംഗീകരിക്കുന്നില്ലത്രെ. വെള്ളിയാഴ്ച ചെന്നൈയില്‍ ആരംഭിക്കുന്ന പ്രീമിയര്‍ ഫുട്സാലിന്‍െറ ഫൈനല്‍ 24ന് ഗോവയിലാണ് നടക്കുക. ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ, ഗോവ, കൊല്‍ക്കത്ത എന്നീ ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ജൂലൈ 17 വരെ ആറു കളികള്‍ ചെന്നൈയില്‍ നടക്കും. 15ന് ആദ്യ കളിയില്‍ ചെന്നൈയും മുംബൈയും മറ്റൊരു കളിയില്‍ ഗോവയും കൊല്‍ക്കത്തയും ഏറ്റുമുട്ടും.

അടുത്ത രണ്ട് ദിവസങ്ങളില്‍ മുംബൈയുമായും ചെന്നൈയുമായും കൊച്ചി മത്സരിക്കും.  19 മുതല്‍ 24 വരെ ഗോവയിലെ മപുസയിലെ പെഡം സ്പോര്‍ട്സ് കോംപ്ളക്സിലാണ് മറ്റ് മത്സരങ്ങള്‍. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള കളിയില്‍ അഞ്ചുപേരടങ്ങുന്നതാണ് ഒരു ടീം. പ്രമുഖ ബ്രസീല്‍ ഫുട്ബാളര്‍ റൊണാള്‍ഡീന്യോ ഗോവ ജഴ്സി അണിയും. 29 വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന റ്യാന്‍ ഗിഗ്സ് മുംബൈ ടീമിന്‍െറ ഭാഗമാകും. ഹെര്‍നാന്‍ ക്രെസ്പോ, പോള്‍ സ്കോള്‍സ്, മൈക്കല്‍ സാല്‍ഗാഡോ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങളും ടൂര്‍ണമെന്‍റിനത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.