ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ക്ളബ് ലെസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം എന്‍ഗോളോ കാന്‍െറയെ ചെല്‍സി സ്വന്തമാക്കി. 36 ദശലക്ഷം യൂറോ പ്രതിഫലത്തിന് ഫ്രഞ്ച് താരത്തെ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണ്‍ പ്രീമിയര്‍ ലീഗിലെ അദ്ഭുതമായിരുന്നു ലെസ്റ്ററിന്‍െറ കുതിപ്പിനു പിന്നിലെ പ്രധാനികളിലൊരാളായിരുന്ന ഫ്രഞ്ച് താരമായ കാന്‍െറ. അഞ്ചുവര്‍ഷത്തേക്കാണ് ചെല്‍സിയുമായി കരാര്‍. ഫ്രഞ്ച് ലീഗ് ക്ളബില്‍നിന്ന് കഴിഞ്ഞ സീസണിലായിരുന്നു ചുരുങ്ങിയ പ്രതിഫലത്തില്‍ ലെസ്റ്ററിലത്തെിയത്. അതേസമയം, കാന്‍െറ ക്ളബ് വിടുന്നതിനോട് കോച്ച് ക്ളോഡിയോ റനേരി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാന്‍െറയുടെ കൂടുമാറ്റത്തിനു പിന്നാലെ സ്റ്റാര്‍ സ്ട്രൈക്കര്‍ റിയാദ് മെഹ്റസും ലെസ്റ്ററിനു പുറത്തേക്കുള്ള വഴികളന്വേഷിക്കുന്നതായി ഫുട്ബാള്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നുവര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെ മെഹ്റസ് ആവശ്യപ്പെട്ട പ്രതിഫലം ക്ളബ് നിഷേധിച്ചതോടെ പുതിയ ഓഫറുകള്‍ അന്വേഷിക്കാന്‍ ഏജന്‍റിനെ ചുമതലപ്പെടുത്തിയതായാണ് സൂചന. പുതിയ കരാര്‍ പ്രകാരം 35,000 പൗണ്ട് (30 ലക്ഷം രൂപ) ആണ് ആഴ്ചയിലെ പ്രതിഫലം. എന്നാല്‍, 80,000 പൗണ്ട് (70 ലക്ഷം രൂപ) വേണമെന്നാണ് മെഹ്റസിന്‍െറ ആവശ്യം. ബാഴ്സലോണ ഉള്‍പ്പെടെ ക്ളബുകള്‍ മെഹ്റസിനായി രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.