പനാജി: പ്രീമിയര്‍ ഫുട്സാലില്‍ ഗോള്‍ഫെസ്റ്റായി മാറിയ മത്സരത്തില്‍ മുംബൈക്കു മുന്നില്‍ കൊച്ചിക്ക് തോല്‍വി. പത്തു ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-4നായിരുന്നു റ്യാന്‍ ഗിഗ്സിന്‍െറ മുംബൈ ജയം നേടിയത്. സെമി ഉറപ്പിച്ചായിരുന്നു മുംബൈ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങിയത്. എന്നാല്‍, ഒരു പോയന്‍റ് മതിയെന്ന നിലയിലായിരുന്നു കൊച്ചി. പക്ഷേ, തോല്‍വി വഴങ്ങിയതോടെ പുറത്തെന്നുറപ്പിച്ച ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. ഇന്നാണ് ചെന്നൈ-കൊച്ചി മത്സരം. സമനില പിടിച്ചാല്‍ കൊച്ചി സെമിയിലത്തെും. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ചെന്നൈക്ക് സാധ്യത. ആദ്യ രണ്ടു ക്വാര്‍ട്ടറില്‍ ഒപ്പത്തിനൊപ്പമായിരുന്നു മുംബൈയും കൊച്ചിയുമെങ്കില്‍ അവസാന മിനിറ്റുകളിലായിരുന്നു കളി മാറിയത്. കൊച്ചിക്കായി ഡേവിസ് മോറസും ചഗിന്‍ഹയും രണ്ടു ഗോളടിച്ചു. മുബൈക്കായി ഫോഗ്ളിയ രണ്ടും കെവിന്‍ റമിറസ്, ചന്‍പ്രീത്, ആഞ്ജലോട്ട്, കെവിന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബംഗളൂരുവിനെ സമനിലയില്‍ (1-1) പിടിച്ച് കൊല്‍ക്കത്ത സെമിയില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.