ജിയാംപിയറോ വെന്‍റുറ ഇറ്റാലിയന്‍ കോച്ച്

മിലാന്‍: ഇറ്റാലിയന്‍ ഫുട്ബാള്‍ ടീം പരിശീലകനായി ജിയാംപിയറോ വെന്‍റുറയെ നിയമിച്ചു. യൂറോകപ്പില്‍ ഇറ്റലിയെ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയത്തെിച്ച അന്‍േറാണിയോ കോന്‍െറയുടെ പിന്‍ഗാമിയായാണ്  വെന്‍റുറ പരിശീലകനായി സ്ഥാനമേറ്റത്. രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പിട്ട 68കാരന്‍ 2018 റഷ്യ ലോകകപ്പിന് യോഗ്യത ഉറപ്പാക്കുമെന്ന വാഗ്ദാനവുമായാണ് പുതിയ ദൗത്യമേറ്റെടുത്തത്. 1968 മുതല്‍ 78വരെ ഇറ്റാലിയന്‍ ക്ളബ് ഫുട്ബാള്‍ താരമായിരുന്ന വെന്‍റുറ 28ാം വയസ്സില്‍ പരിശീലക വേഷമണിഞ്ഞു. 40വര്‍ഷത്തിനിടെ ഇറ്റാലിയന്‍ ടോപ് ഡിവിഷന്‍ അടക്കം നിവധി ക്ളബുകള്‍ക്ക് കളിപറഞ്ഞുനല്‍കിയ മികവുമായാണ് അസൂറിപ്പടയുടെ തലപ്പത്തത്തെുന്നത്. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം ടോറിനോയുടെ കോച്ചായിരുന്നു. നാപോളി, ഉദ്നിസെ, സാംദോറിയ, വെറോണ തുടങ്ങിയ ക്ളബുകളെയും പരിശീലിപ്പിച്ചു. 2014 ലോകകപ്പിനു പിന്നാലെയായിരുന്നു കോന്‍െറ ഇറ്റാലിയന്‍ ടീമിനൊപ്പം ചേര്‍ന്നത്. യൂറോകപ്പോടെ അദ്ദേഹം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ചെല്‍സിയുടെ പരിശീലകനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.